തന്നെ അടുക്കി പെറുക്കി വൃത്തിയാക്കിയ നസ്രിയയെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവാതെ ഫഹദ്; നസ്രിയയെ കാണാൻ വേണ്ടി മാത്രം മലേഷ്യയിൽ നിന്നും ഒരു ദിവസത്തേക്ക് വന്ന് പോയത് അഭിമാനത്തോടെ പറഞ്ഞ് യുവനായകൻ; ഒരു സിനിമയിൽ ഫഹദും നസ്രിയയും ഒരുമിച്ച് അഭിനയിക്കുമെന്ന് വെളിപ്പെടുത്തൽ

Malayalilife
തന്നെ അടുക്കി പെറുക്കി വൃത്തിയാക്കിയ നസ്രിയയെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാനാവാതെ ഫഹദ്; നസ്രിയയെ കാണാൻ വേണ്ടി മാത്രം മലേഷ്യയിൽ നിന്നും ഒരു ദിവസത്തേക്ക് വന്ന് പോയത് അഭിമാനത്തോടെ പറഞ്ഞ് യുവനായകൻ; ഒരു സിനിമയിൽ ഫഹദും നസ്രിയയും ഒരുമിച്ച് അഭിനയിക്കുമെന്ന് വെളിപ്പെടുത്തൽ

സിനിമയിലെപ്പോലെ തന്നെ ജീവിതത്തിലും കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യ്ത് മുന്നേറുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. നസ്രിയയുമായുള്ള വിവാഹ ജീവിതം തന്നെ ഒരുപാട് മാറ്റി എന്നാണ് ഫഹദിന്റെ വെളിപ്പെടുത്തല്‍. തന്റെ ജീവിതത്തില്‍ അടുക്കും ചിട്ടയുമുണ്ടാക്കിയ വ്യക്തിയാണ് നസ്രിയ. 

നസ്രിയയില്‍ ഫഹദ് അത്ര അഡിക്റ്റഡാണല്ലേ എന്ന ചോദ്യത്തില്‍ നിന്നും നസ്രിയ തന്ത്രപൂര്‍വ്വം ഒഴിഞ്ഞ് മാറിയപ്പോള്‍ ഭയങ്കര ട്രിക്ക് പ്രയോഗിച്ച് നസ്രിയ തന്നെ അഡിക്റ്റാക്കി മാറ്റിയെന്ന് പൊട്ടിച്ചിരിച്ചുകൊണ്ടാണ് ഫഹദിന്റെ വെളിപ്പെടുത്തല്‍. മലേഷ്യയില്‍ ഷൂട്ടിനു പോയപ്പോള്‍ ഒറ്റ രാത്രിയില്‍ വീട്ടില്‍ വന്ന് താന്‍ തിരിച്ചു പോയിട്ടുണ്ടെന്നും ഫഹദ് വ്യക്തമാക്കി. ഇത്ര റിസ്‌ക് എടുത്തുപോണോ എന്നൊക്കെ സെറ്റിലുള്ളവര്‍ ചോദിച്ചിരുന്നു. ഇപ്പോഴുള്ള 'ഡിസിപ്ലിന്‍' ഉണ്ടായത് നസ്രിയയുടെ നാല് വര്‍ഷത്തെ പ്രയത്‌നമാണ്. ഇനിയൊരു അഞ്ചു വര്‍ഷം കൂടി കഴിഞ്ഞാല്‍ താന്‍ കുറച്ചു കൂടി മാറിയേക്കുമെന്നും തന്നെ അടുക്കി പെറുക്കി വൃത്തിയാക്കിയ ഭാര്യക്കുള്ള കോംപ്ലിമെന്റായി ഫഹദ് പറയുന്നു. ജീവിതത്തില്‍ തനിക്ക് 'എക്‌സ്പ്രസ്സ്' ചെയ്യാനറിയില്ല. ടെന്‍ഷനൊന്നും തുറന്നു പറയില്ലെന്നും ഫഹദ് പറഞ്ഞു. തങ്ങളുടെ സ്വഭാവത്തിലെ വ്യത്യാസങ്ങളാണ് ജീവിതം കുറച്ചുകൂടി എളുപ്പമാക്കുന്നതെന്നും എന്നാല്‍, ഇരുവര്‍ക്കും ധാരാളം സാമ്യതകള്‍ ഉണ്ടെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. യാത്രകളധികവും ഒരു പ്ലാനിങ്ങും ഇല്ലാതെയാണ്. പ്രണയം ഏതവസ്ഥയിലും സുന്ദരമാണെങ്കില്‍ വിവാഹശേഷം അതിനു കിട്ടുന്ന സ്വാതന്ത്ര്യം വളരെ മനോഹരമാണെന്നും താരം വ്യക്തമാക്കി. ആരോടും നമുക്ക് വിശദീകരണങ്ങള്‍ കൊടുക്കണ്ട. ആരോടും ഉത്തരം പറയേണ്ട.. അപ്പോള്‍ പ്രണയത്തിന്റെ സൗന്ദര്യവും കൂടും. വീട്ടില്‍ നിന്നു വിളിച്ചാലുള്ള ഇപ്പോഴത്തെ ആദ്യ ചോദ്യം 'നിങ്ങള്‍ എവിടെയാണെ'ന്നാണ്?

എന്നാല്‍, ഫഹദിന്റെ ജീവിതത്തില്‍നിന്ന് താനൊന്നും എടുത്തുമാറ്റിയിട്ടില്ല എന്നായിരുന്നു നസ്രിയയുടെ പ്രതികരണം. പണ്ടു ഫഹദ് എങ്ങനെയായിരുന്നോ ഇപ്പോഴും അങ്ങനെ തന്നെയാണ്. എന്തെങ്കിലും ടെന്‍ഷനുണ്ടെങ്കില്‍ ഫഹദ് പറയില്ലെന്നും നസ്രിയ പറയുന്നു. ജീവിതം മനോഹരമായി മുമ്പോട്ടുപോകുമ്പോഴും തങ്ങള്‍ ഇരുവരും വീണ്ടും സിനിമയിലേക്കെത്തുന്നതായും താരദമ്പതികള്‍ വ്യക്തമാക്കി. കൂടുതല്‍ വിശദാംശങ്ങള്‍ സസ്‌പെന്‍സായി തുടരുമെന്നും ഇരുവരും പറഞ്ഞു.

Read more topics: # fahad fazil,# nazriya nazeem
fahad fazil-nazriya nazeem-life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES