വേറിട്ട കഥാപാത്രങ്ങളുമായി അഭിനയത്തില്‍ മുന്നേറുകയാണ് നടന്‍ ഫഹദ് ഫാസില്‍. സിനിമയിലെ തുടക്കം പരാജയമായ ശേഷമുളള താരത്തിന്റെ രണ്ടാം വരവ് യഥാര്‍ത്ഥത്തില്‍ സിനിമാ താരങ്ങളെയും ആരാധകരെയും ഞെട്ടിച്ചിരുന്നു. ലുക്കിലെ മാറ്റം താരത്തിന്റെ അഭിനയത്തിലും പ്രകടമായിരുന്നു. പഴയ ലുക്കില്‍ നിന്നും ഇപ്പോള്‍ ദിലീഷ് പോത്തന്റെ ജോജിക്ക് വേണ്ടി കൈ എത്തും ദൂരത്ത് ലുക്കിലേക്ക് ഒരു തിരിച്ച് പോക്ക് നടത്തിയിരിക്കുകയാണ് ഫഹദ്.
ചിത്രീകരണത്തിനിടയിലുള്ള ഫഹദിന്റെ മെലിഞ്ഞ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ചിത്രത്തില്‍ ബാബുരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ജോജിയുടെ ചിത്രീകരണം കോട്ടയം എരുമേലിയിലാണ് നടക്കുന്നത്. കൊവിഡ് സമയത്ത് ഒരുങ്ങുന്ന ഫഹദിന്റെ മൂന്നാമത്തെ ചിത്രമാണിത്. 'സീയു സൂണ്‍', 'ഇരുള്‍' എന്നീ ചിത്രങ്ങളാണ് ഇതിന് മുന്‍പ് ചിത്രീകരിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് 'ജോജി'യുടെ ചിത്രീകരണം നടക്കുന്നത്.
'തൊണ്ടി മുതലും ദൃക്സാക്ഷിയും', 'മഹേഷിന്റെ പ്രതികാരം' എന്നീ ചത്രങ്ങള്‍ക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'ജോജി'.ശ്യാം പുഷ്‌കറാണ് 'ജോജി'യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. വില്യം ഷെയ്ക്സ്പിയറിന്റെ 'മാക്ബത്ത്' എന്ന കൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം.