Latest News

ഫഹദിനും ഫര്‍ഹാനും മുമ്പ് താരമായ മകള്‍ ഫാത്തിമ..!! എല്ലാവരെയും കടത്തിവെട്ടിയ മരുമകളും..! ഫാസിലിന്റെ കുടുംബവിശേഷങ്ങളും ചിത്രങ്ങളും.!

Malayalilife
ഫഹദിനും ഫര്‍ഹാനും മുമ്പ് താരമായ മകള്‍ ഫാത്തിമ..!! എല്ലാവരെയും കടത്തിവെട്ടിയ മരുമകളും..! ഫാസിലിന്റെ കുടുംബവിശേഷങ്ങളും ചിത്രങ്ങളും.!

മികച്ച ചിത്രങ്ങളിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായി മാറിയ ആളാണ് ഫാസില്‍. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഫാസില്‍ സംവിധാനം ചെയ്തത്. മോഹന്‍ലാല്‍ മമ്മൂട്ടി തുടങ്ങിയ സൂപ്പര്‍താരങ്ങളെ സൂപ്പര്‍നടന്‍മാരാക്കി മാറ്റിയത് ഫാസില്‍ ചിത്രങ്ങളാണ്. ഇരുവരെയും ഒന്നിച്ച് ഹരികൃഷ്ണന്‍സ് ഒരുക്കിയതും ഫാസില്‍ തന്നെ. ഇപ്പോള്‍ സിനിമാ സംവിധാനത്തില്‍ സജീവമല്ലെങ്കിലും അഭിനയത്തിലാണ് ഫാസില്‍ തിളങ്ങുന്നത്. മക്കളായ ഫഹദ് ഫാസില്‍, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരും സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടവരാണ്. ഫാസിലിന്റെ കുടുംബവിശേഷങ്ങള്‍ അറിയാം.

മലയാളസിനിമയിലെ ഏറ്റവും ശ്രദ്ധേയമായ സിനിമാകുടുംബങ്ങളില്‍ ഒന്നാണ് ഫാസിലിന്റേത്. റൊസീനയാണ് ഫാസിലിന്റെ ഭാര്യ. ഫഹദ് ഫാസില്‍, ഫര്‍ഹാന്‍ ഫാസില്‍, അഹ്മദ ഫാസില്‍, ഫാത്തിമ ഫാസില്‍ എന്നിവരാണ് ഫാസിലിന്റെ മക്കള്‍. ഇവരില്‍ ഫഹദ് ഫര്‍ഹാന്‍, ഫാത്തിമ തുടങ്ങിയവര്‍ സിനിമാതാരങ്ങളാണ്. ഇവര്‍ക്കൊപ്പമുള്ള മറ്റൊരു മിന്നും താരമാണ് ഫഹദിന്റെ ഭാര്യയും നടിയുമായ നസ്രിയ. ഇവരുടെ കുടുംബചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. ഫാത്തിമയും അഹ്മദയും വിവാഹം കഴിച്ച് സന്തുഷ്ട ജീവിതം നയിക്കുകയാണ്. ഇരുവര്‍ക്കും മക്കളുമുണ്ട്. അതേസമയം ഫാസിലിന്റെ മക്കളായ ഫഹദിനേക്കാളും ഫര്ഹാനെക്കാളും മുന്പ് തന്നെ സിനിമയില് അരങ്ങേറിയ ആളാണ് ഇവരുടെ സഹോദരി ഫാത്തിമ. .സഹോദരങ്ങള്ക്ക് മുന്പ് തന്നെ ഒരു മമ്മൂട്ടി ചിത്രത്തിലാണ് ഫാത്തിമ ഫാസില്‍ ആദ്യമായി അരങ്ങേറ്റം കുറിച്ചത്. 1987ല് പുറത്തിറങ്ങിയ 'മണിവത്തൂരിലെ ആയിരം ശിവരാത്രികള്' എന്ന ചിത്രത്തില് സുഹാസിനിയുടെ കുട്ടിക്കാലമായിരുന്നു ഫാത്തിമ അവതരിപ്പിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ഫഹദിന്റെയും അരങ്ങേറ്റം പിതാവ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ തന്നെയായിരുന്നു. കൈയെത്തും ദൂരത്ത് ആയിരുന്നു ആ ചിത്രം.

ഫഹദിന്റെ സഹോദരന്‍ ഫര്‍ഫാനും സിനിമാ രംഗത്താണ്. രാജീവ് രവി സംവിധാനം ചെയ്ത് 2014ല് റിലീസ് ആയ ഞാന് സ്റ്റീവ് ലോപസ് എന്ന സിനിമയിലൂടെയായിരുന്നു ഫര്ഹാന് ഫാസില് മലയാള സിനിമയിലേക്ക് എത്തിയത്. ആസിഫ് അലി നായകനായ അണ്ടര്‍വേള്‍ഡിലും ഫര്‍ഹാന്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. നസ്രിയയെയും ഫാസില്‍ കുടുംബം മരുമകളായിട്ടല്ല മകളായിട്ടാണ് കാണുന്നത്. പല കുടുംബചിത്രങ്ങളിലൂടെയും പ്രേക്ഷകര്‍ക്ക് ഇത് മനസിലായിട്ടുണ്ട്. സഹോദരങ്ങള്‍ എല്ലാം ഒത്തുചേരുമ്പോള്‍ ഉത്സവപ്രതീതിയാണ് ആലപ്പുഴയിലെ ഫാസിലിന്റെ വീട്ടിലുള്ളത്. വിശേഷാവസരങ്ങളില്‍ എല്ലാവരും ഒത്തുചേരുന്ന ചിത്രവും ആരാധകര്‍ക്കായി താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ലൂസിഫറിലുള്‍പെടെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലാണ് ഇപ്പോള്‍ ഫാസില്‍ തിളങ്ങുന്നത്. 2011ന് ശേഷം ഒരു ചിത്രങ്ങളും ഫാസില്‍ സംവിധാനം ചെയ്തിട്ടില്ല.

Read more topics: # fahad ,# farhan,# fathima
fahad farhan fathima

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES