Latest News

മലയാളത്തിന്റെ റൊമാന്റിക് ഹീറോ ടോവിനോ തന്നയെന്ന് ആരാധകര്‍; ഇമ്രാന്‍ ഹാഷ്മി കിരീടം ടോവിനോ കൊണ്ടുപോയതില്‍ സന്തോഷമെന്ന് ഫഹദ് ഫാസില്‍ 

Malayalilife
മലയാളത്തിന്റെ റൊമാന്റിക് ഹീറോ ടോവിനോ തന്നയെന്ന് ആരാധകര്‍; ഇമ്രാന്‍ ഹാഷ്മി കിരീടം ടോവിനോ കൊണ്ടുപോയതില്‍ സന്തോഷമെന്ന് ഫഹദ് ഫാസില്‍ 


ടോവിനോയെ മലയാളത്തിന്റെ ഇമ്രാന്‍ ഹാഷ്മിയെന്ന് വിളിക്കുന്നതില്‍ അഭിമാനം തോന്നുന്നുവെന്ന് ഫഹദ് ഫാസില്‍. ഇമ്രാന്‍ ഹാഷ്മിയുടെ കീരിടം വേറൊരാള്‍ എടുത്തു കൊണ്ടു പോയല്ലോ എന്ന ആശ്വാസമാണ് ഫഹദ് ഫാസിലിന്. ടൊവീനോയ്ക്ക് മലയാള സിനിമയിലെ ഇമ്രാന്‍ ഹാഷ്മിയെന്ന പേര് ട്രോളന്മാരാണ് നേടിക്കൊടുത്തത്. 

മായാനദി എന്ന ചിത്രമാണ് ടോവനോയ്ക്കു മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി എന്ന പേര് നേടിക്കൊടുത്തത്. ഇതിനു മുന്‍പ് റൊമാന്റിക് സീനുകളിലെ തകര്‍ത്ത അഭിനയത്തില്‍ ഫഹദ് ഭാസിലിന്റേതായിരുന്നു ഈ കിരീടം. ചാപ്പാക്കുരിശ്,അന്നയും റസൂലും,റോള്‍മോഡല്‍സ് തുടങ്ങിയ സിനിമകളിലെല്ലാം ഫഹദ് റൊമാന്റ്ക് വേഷം കൈകാര്യം ചെയ്തിരുന്നു. തിരിച്ചു വരവിനു ശേഷമുളള സിനിമകളിലൂടെ തനിക്ക് ലഭിച്ച പേര് ഇപ്പോള്‍ ടോവിനോയ്ക്കു കൈമാറിയതിന്റെ ആശ്വാസത്തിലാണ് ഫഹദ് ഭാസില്‍. എന്നാല്‍ നടന് ഇത്രമാത്രം ലിപ് ലോക് എങ്ങു നിന്ന് ലഭിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ സംശയം.

ടോവിനോ നായകനായ തീവണ്ടി എന്ന ചിത്രത്തിലും ലിപ് ലോക്ക് രംഗങ്ങള്‍ ഉണ്ട്. പുതുമുഖ നടി സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടൊവിനോയുടെ കാമുകിയുടെ റോളിലാണ് നടി എത്തുന്നത്. ചിത്രത്തിലെ ടോവിനോയുടെ പെര്‍ഫോമന്‍സോടെ ഇമ്രാന്‍ഹഷ്മി കിരീടം ടോവിനോയ്ക്കു ഉറപ്പിച്ചിരിക്കയാണ് ട്രോളന്മാര്‍. 

ടൊവിനോയ്ക്കു പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, സുരഭി ലക്ഷ്മി, സുധീഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പയ്യോളിയിലാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചത്. ആക്ഷേപ ഹാസ്യരീതിയില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ദുല്‍ഖറിന്റെ സെക്കന്‍ഡ് ഷോയ്ക്കായി രചന നിര്‍വ്വഹിച്ച വിനി വിശ്വലാലാണ്.

Read more topics: # Tovino,# Fahad
Tovino thomas, Imran Hashmi of Malayalam film industry

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക