Latest News

ഇടവേളയ്ക്ക് ശേഷം ഫഹദിനൊപ്പമുള്ള റൊമാന്റിക് ചിത്രം പങ്ക് വച്ച് നസ്രിയ; പുതിയ ചിത്രം ഇരുവരും ഒന്നിച്ചുള്ള അവധിക്കാല യാത്രക്കിടെ പകര്‍ത്തിയത്; ജാക്കറ്റും സണ്‍ഗ്ലാസും ധരിച്ച് സൂപ്പര്‍ കൂള്‍ സ്‌റ്റൈലിഷ് ലുക്കില്‍ താരദമ്പതികള്‍

Malayalilife

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് ഫഹദും നസ്‌റിയയും. വിവാഹശേഷവും രണ്ടുപേരും വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നസ്‌റിയ ഇവര്‍ ഒരുമിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോഴിതാ ഇടവേളയ്ക്ക് ശേഷം രണ്ടുപേരും വെക്കേഷന്‍ ആഘോഷിക്കുന്ന സ്‌റ്റൈലിഷ് പ്രണയചിത്രം പങ്കിട്ടിരിക്കുകയാണ് നസ്‌റിയ. 

 സ്‌റ്റൈലിഷ് ലുക്കിലാണ് രണ്ടുപേരും ചിത്രങ്ങളില്‍. ജാക്കറ്റും സണ്‍ഗ്ലാസും ഒക്കെ വച്ച് വെക്കേഷന്‍ മൂഡിലുള്ള ചിത്രമാണ് താരം പങ്കിട്ടിരിക്കുന്നത്.

മാമന്നന്‍ ആണ് ഒടുവില്‍ ഫഹദിന്റേതായി പുറത്തിറങ്ങിയ സിനിമ. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തി ഫഹദ് കയ്യടി നേടിയിരുന്നു. പുഷ്പയുടെ രണ്ടാം ഭാഗമാണ് ഫഹദിന്റെ പുതിയ സിനിമ. പാച്ചുവും അത്ഭുതവിളക്കുമാണ് ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാളം സിനിമ.

fahad and nazriya stylish look

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES