എനിക്ക് ചിറകുകള്‍ നല്‍കാന്‍ സഹായിച്ചത് നിങ്ങളാണ്; വലിയ സ്വപ്നങ്ങളുള്ള ഒരു ചെറിയ പെണ്‍കുട്ടി അത് നേടാനായി കഠിനമായി പരിശ്രമിച്ചിട്ടുണ്ട്; ഒളിച്ചിരുന്ന് എന്റെ സ്വപ്നങ്ങള്‍ നിശബ്ദമായി കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നു; ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും എസ്തറിന്റെ വൈറല്‍ പോസ്റ്റ്

Malayalilife
എനിക്ക് ചിറകുകള്‍ നല്‍കാന്‍ സഹായിച്ചത് നിങ്ങളാണ്; വലിയ സ്വപ്നങ്ങളുള്ള ഒരു ചെറിയ പെണ്‍കുട്ടി അത് നേടാനായി കഠിനമായി പരിശ്രമിച്ചിട്ടുണ്ട്; ഒളിച്ചിരുന്ന് എന്റെ സ്വപ്നങ്ങള്‍ നിശബ്ദമായി കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നു; ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ നിന്നും എസ്തറിന്റെ വൈറല്‍ പോസ്റ്റ്

ദൃശ്യം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയാണ് യുവനടിയാണ് എസ്തര്‍ അനില്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം. ഇന്‍സ്റ്റയില്‍ എന്ത് സ്റ്റോറി പോസ്റ്റ് ചെയ്താലും എപ്പോഴും ആരാധകര്‍ കമന്റ് സെക്ഷന്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ താരം യു.കെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സില്‍ ഡെവലപ്മെന്റല്‍ സ്റ്റഡീസില്‍ ഉപരിപഠനം നടത്തുകയാണ്. ഇപ്പോഴിതാ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്‌സിന്റെ മുന്നില്‍ നിന്നുള്ള ചിത്രത്തോടൊപ്പം എസ്തര്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. 

എസ്തറിന്റെ പോസ്റ്റ് ഇങ്ങനെ... സാധാരണയായി സമൂഹ മാധ്യമങ്ങളിലൂടെ എല്ലാം തുറന്നുപറയുന്ന ആളല്ല ഞാന്‍. പക്ഷേ ഇന്നിവിടെ ഞാന്‍ ഇത് പറയാന്‍ ആഗ്രഹിക്കുന്നു. എപ്പോഴും മനോഹരമായ ചിത്രങ്ങള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ആള്‍ക്കാരെ അവരുടേതായ അനുമാനങ്ങള്‍ മെനയാന്‍ വിടുകയാണ് പതിവ്. ''ഓ, അവള്‍ ഒരു നായികയാകാന്‍ വേണ്ടി കഷ്ടപ്പെടുന്ന വെറുമൊരു ചെറിയ പെണ്‍കുട്ടി'' എന്ന തരത്തിലാണ് പലരും കമന്റ് ചെയ്യാറുള്ളത്. ആ വാക്കുകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്ന് എന്റെ സ്വപ്നങ്ങള്‍ നിശബ്ദമായി കെട്ടിപ്പടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. 

ഇതെന്റെ ചുമലിലെ ചെറിയൊരു തലോടല്‍ മാത്രമാണ്. ഇതൊരു ചെറിയ കാര്യമായിരിക്കാം. തനിക്ക് എന്താണ് വേണ്ടതെന്ന് ഉറപ്പുള്ള വലിയ സ്വപ്നങ്ങളുള്ള ഒരു ചെറിയ പെണ്‍കുട്ടി അത് നേടാനായി കഠിനമായി പരിശ്രമിച്ചിട്ടുണ്ട്. ജീവിതത്തില്‍ എന്റെ ഓരോ ചുവടിനൊപ്പവും ഉറച്ചു നില്‍ക്കുന്ന കുറച്ചുപേരുണ്ട്. അവരാരൊക്കെയാണെന്ന് അവര്‍ക്കറിയാം. നിങ്ങളുടെ സ്‌നേഹത്താല്‍ എന്റെ മനസ്സ് നിറഞ്ഞിരിക്കുന്നു. എനിക്ക് ചിറകുകള്‍ നല്‍കാന്‍ നിങ്ങളില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എന്തായി തീര്‍ന്നേനെ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്. 

ഇവിടെ സോഷ്യല്‍ മീഡിയയില്‍ ഞാന്‍ അധികം ഇടപഴകാറില്ല. ഇവിടെ കമന്റിടുന്ന നിങ്ങളെ എനിക്ക് എന്റെ ആരാധകര്‍ എന്ന് വിളിക്കാനാകുമോ എന്നുപോലും അറിയില്ല. കാരണം എനിക്ക് ആരാധകര്‍ ഉണ്ടോ എന്നുപോലും എനിക്കറിയില്ല. നിങ്ങളില്‍ ചിലര്‍ എന്നെ ആത്മാര്‍ഥമായി സ്‌നേഹിക്കുകയും എനിക്ക് ആത്മാര്‍ത്ഥമായി ആശംസകള്‍ നേരുകയും ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. നിങ്ങള്‍ക്കെല്ലാം എന്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്‌നേഹമെല്ലാം എന്നെങ്കിലും തിരിച്ചു തരാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ പഴയ പതിപ്പായ ആ നാലുവയസ്സുകാരിക്കൊപ്പം കൈകോര്‍ക്കാം. പരാജയപ്പെടാനും പോരാടാനും പുതിയ ഉയരങ്ങളിലേക്ക് പറക്കാനുമായി. എന്തായാലും ഇപ്പോള്‍ താരത്തിന്റെ ഈ പോസ്റ്റ് ഇപ്പോള്‍ ഇന്‍സ്റ്റയില്‍ വൈറലായിരിക്കുകയാണ്.

esther anil london school of economics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES