മുന്‍ഭര്‍ത്താവും നടനുമായ ബാലയ്ക്കെതിരെ നിരവധി ഗുരുതര ആരോപണങ്ങള്‍ ആണ് ഡോ. എലിസബത്ത് ഉദയന്‍ വീഡിയോ വഴി നടത്തിയിരുന്നത്. ബാലയുടെ ഭാര്യയായതിന് ശേഷം തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ പറ്റിയാണ് എലിസബത്ത് സംസാരിച്ചത്. യൂട്യൂബിലൂടെയും മറ്റുമായി മുഖം കാണിക്കാതെയാണ് എലിസബത്ത് തുറന്ന് പറച്ചില്‍ നടത്തിയത്. ഇതിനെതിരെ ബാലയും ഇപ്പോഴത്തെ ഭാര്യ കോകിലയും രംഗത്ത് വന്നതോടെ എലിസബത്ത് വീഡിയോ ചെയ്യുന്നത് കുറച്ചിരുന്നു. ഇടക്ക് താന്‍ സേഫ് ആണെന്ന് അറിയിച്ച് രംഗത്തെത്തിയ എലിസബത്ത് വീ്ണ്ടും ഇടവേളക്ക് ശേഷം ചുറ്റും നടക്കുന്ന കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ പേടിയാവുന്നുണ്ടെന്ന് പറഞ്ഞ് വീണ്ടും വീഡിയോ പങ്ക് വച്ചു.
കുറേ കാര്യങ്ങളും ചതികളും പിന്നില്‍ നടക്കുന്നുണ്ടെന്നും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ കാണുമ്പോള്‍ പേടി തോന്നുന്നുണ്ടെന്നും എലിസബത്ത് പറയുന്നു.എന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്നതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. ഇനിയെന്താ ഉണ്ടാവുകയെന്നും അറിയില്ല. നമ്മള്‍ ചോദ്യങ്ങള്‍ ചോദ്യക്കുമ്പോള്‍ ഉത്തരം മുട്ടിയാല്‍ വായടപ്പിക്കുന്ന പരിപാടിയാണ്. എന്നിട്ടും ചോദിച്ചാല്‍ നമ്മളെ ഉണ്ടാവില്ലെന്ന രീതിയിലാണ് പല സംഭവങ്ങളും. കുറേ വിഷയങ്ങള്‍ നടക്കുന്നുണ്ട്. നിയന്ത്രണം ഉള്ളത് കൊണ്ട് ഒന്നും പറയാനും സാധിക്കുന്നില്ല. താനിപ്പോള്‍ സേഫ് ആണെന്നും എലിസബത്ത് പറയുന്നു.
വാക്കുകള്‍ ഇങ്ങനെ: ഡെയ്ലി വീഡിയോ ചെയ്യണം എന്നൊക്കെ വിചാരിക്കാറുണ്ട്. അതിന് പറ്റണില്ലെന്നും കുറേ കാര്യങ്ങള്‍, കുറേ ചതികളൊക്കെ നടക്കുന്നുണ്ടെന്നും എലിസബത്ത് പറയുന്നു. പക്ഷേ, ഇപ്പോള്‍ തനിക്കൊന്നും പറയാന്‍ പറ്റുന്നില്ല. എന്താണ് പറയേണ്ടതെന്നോ, ചെയ്യേണ്ടതെന്നോ അറിയില്ലെന്നും പലരില്‍ നിന്നും പല കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ എനിക്ക് പേടിയാണ് തോന്നുന്നതെന്നും എലിസബത്ത് തുറന്നു പറയുന്നു.
ഇപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടെങ്കിലും അതുകാരണം എന്താണ് ഉണ്ടാവുക എന്നറിയില്ല. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ഇനി ചോദിച്ചാല്‍ നമ്മളേ ഉണ്ടാവില്ല, അങ്ങനെയൊക്കെയുള്ള സംഭവങ്ങളാണെന്നും കുറേ കാര്യങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ തനിക്ക് വീഡിയോ ചെയ്യണമെന്ന് തോന്നിയെന്നും എലിസബത്ത് പറയുന്നു.
ഇതില്‍ പല കണക്ഷന്‍സും ഇന്‍വോള്‍വ്മെന്റുമൊക്ക വരുന്നതിനാല്‍ ഇതത്ര നിസാര കാര്യമായി തോന്നുന്നില്ല. തന്റെ വായ പൊത്താനുള്ള ശ്രമമാണെന്ന് തോന്നുന്നെന്നും ഇനിയാരെങ്കിലും വന്നാലും അവര്‍ ഇത് തന്നെ ചെയ്യുമെന്നും എലിസബത്ത് പറയുന്നു. ഇതുവരെ താന്‍ സേഫാണെങ്കിലും ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെങ്കിലും നിങ്ങള്‍ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ട്. ഇതേകുറിച്ചൊന്നും ഇപ്പോള്‍ കൂടുതല്‍ തുറന്നുപറയാന്‍ പറ്റില്ലെന്നും അതിലേക്ക് കൂടുതല്‍ ഇറങ്ങിപ്പോവുന്തോറും കൂടുതല്‍ പേടിക്കുന്ന കാര്യങ്ങളാണ് അറിയുന്നതെന്നും എലിസബത്ത് തുറന്നടിച്ചു.
മാത്രമല്ല എന്തൊക്കെ പറയാന്‍ പറ്റും, പറ്റില്ല എന്നറിയാത്ത അവസ്ഥയാണെന്നാണ് എലിസബത്ത് പറയുന്നത്. റസ്ട്രിക്ഷന്‍സുണ്ട്, പേടിയോടെ ചെയ്യുന്ന വീഡിയോയാണെന്നും അതാണ് എല്ലാം ഓപ്പണായി പറയാത്തതെന്നും എലിസബത്ത് കൂട്ടിച്ചേര്‍ത്തു.
കുറേപ്പേര്‍ എനിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുണ്ട്. മെസേജുകള്‍ എല്ലാം കാണുന്നുണ്ടായിരുന്നു. ബുദ്ധിമുട്ടുകള്‍ ചിലത് ഉണ്ടായിരുന്നതുകൊണ്ടാണ് വീഡിയോ ഇടാതിരുന്നത്. വീഡിയോ ഇടാത്തതില്‍ കുറ്റബോധം ഉണ്ടായിരുന്നു. നിങ്ങള്‍ വിചാരിക്കുന്നത് പോലെ തന്നെ എല്ലാം മുന്നോട്ട് പോകുന്നുണ്ട് എന്നാണ് എലിസബത്ത് പറഞ്ഞത്.
2021 ലാണ് ഡോക്ടറായ എലിസബത്ത് ഉദയനും ബാലയും വിവാഹിതരാവുന്നത്. നടനെ സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട് ഇഷ്ടത്തിലായ എലിസബത്ത് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയായിരുന്നു. ശേഷം ഇരുവരും രഹസ്യമായി താമസം ആരംഭിച്ചു. അതിന് ശേഷം ഇരുവരുടെയും ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് താന്‍ വീണ്ടും വിവാഹിതനായെന്ന കാര്യം ബാല പുറംലോകത്തോട് പറയുന്നത്.