മാനസിക സമ്മര്‍ദവും ബുദ്ധിമുട്ടും കാരണം ഗുജറാത്തിലെ ജോലിയില്‍ നിന്നും ഇടവേള എടുത്ത് താന്‍ നാട്ടിലേക്ക് മടങ്ങുകയാണെന്ന് എലിസബത്ത് ഉദയന്‍. പുതിയ വിഡിയോ വ്‌ലോഗിലൂടെയാണ് എലിസബത്ത് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്
ഞാനിപ്പോള്‍ അഹമ്മദാബാദ് വിമാനത്താവളത്തിലാണ്. നാട്ടിലേക്കു പോകുന്ന വഴിയാണ്. കുറച്ച് പുതിയ വിഡിയോസ് ഒന്നും ഇടാറില്ല. പണ്ട് ട്രക്കിങിനു പോയ പഴയ വിഡിയോസ് ആയിരുന്നു ഇട്ടുകൊണ്ടിരുന്നത്. ഒരു വിഡിയോ ഒന്നും ചെയ്യാന്‍ ഉള്ള മൂഡ് ഉണ്ടായിരുന്നില്ല. കുറച്ച് ദിവസങ്ങളായി ഡിപ്രെഷനും സ്ട്രെസും അലട്ടുന്നു. അതുകൊണ്ടുതന്നെ കുറച്ച് ദിവസങ്ങള്‍ വീട്ടില്‍ പേരന്റ്‌സിന്റെ ഒപ്പം നില്‍ക്കാം എന്ന് കരുതിയാണ് നാട്ടിലേക്കു പോകുന്നത്.
ഇനിയും ദിവസവും വിഡിയോസ് പങ്കുവയ്ക്കണം എന്നാണ് വിചാരിക്കുന്നത്. എല്ലാവര്‍ക്കും സുഖം എന്ന് വിശ്വസിക്കുന്നു. വലന്റൈന്‍സ് ഡേ കഴിഞ്ഞല്ലോ. അതിന് വിഡിയോ ഇടണമെന്ന് കരുതി. പക്ഷേ എന്റെ മൂഡ് ശരി ആയിരുന്നില്ല. അതാണ് പോസ്റ്റ് ചെയ്യാതിരുന്നത്. എങ്കിലും എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വലന്റൈന്‍സ് ദിനാശംസകള്‍''.-ഇതായിരുന്നു എലിസബത്ത് ഉദയന്റെ വാക്കുകള്‍.
ഡോക്ടര്‍ കൂടിയായ എലിസബത്ത് ബാലയുമായുള്ള വിവാഹശേഷം കേരളത്തില്‍ തന്നെയായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. പ്രൊഫഷനൊപ്പം യുട്യൂബ് വ്‌ലോഗിങ്ങിലും എലിസബത്ത് സജീവമാണ്. രണ്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യമായിരുന്നു ബാലയുടേയും എലിസബത്തിന്റേയും. എന്നാല്‍ പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു.
വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നതിനാല്‍ ഇരുവരും ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചുവെന്ന് ബാലയുടെ അഭിമുഖങ്ങളിലൂടെയാണ് പ്രേക്ഷകര്‍ക്ക് മനസിലായത്. ദാമ്പത്യം തകര്‍ന്നശേഷം പ്രൊഫഷണല്‍ ലൈഫിനാണ് എലിസബത്ത് ഏറെയും ശ്രദ്ധകൊടുക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അഹമ്മദാബാദിലെ ഒരു ആശുപത്രിയിലാണ് എലിസബത്ത് ജോലി ചെയ്യുന്നത്. വല്ലപ്പോഴും അവധി ആഘോഷിക്കാന്‍ വേണ്ടി മാത്രമാണ് നാട്ടിലെത്തുന്നത്.
വീഡിയോ എത്തിയതോടെ ആരാധകരെല്ലാം കമന്റുകളും ആശ്വസവാക്കുകളുമായി എത്തി.എന്തിനാണ് എപ്പോഴും ഇങ്ങനെ ഡിപ്രെഷനാകുന്നത്. ഒന്നുമില്ലെങ്കിലും എല്ലാവര്‍ക്കും അഡൈ്വസ് കൊടുക്കുന്ന ഒരു ഡോക്ടറല്ലേ. എല്ലാം ഈസിയായിട്ട് എടുക്കൂ. ദ്രോഹിച്ചവരൊക്കെ നന്നായിട്ട് ജീവിക്കുമ്പോള്‍ എന്തിനാണ് വെറുതെ സ്വയം താഴുന്നത്. മിടുക്കിയായി ആക്ടിവായി ഇരിക്കൂ. എല്ലാം നന്നായി നടക്കും. അനാവശ്യ ചിന്തകള്‍ ഒഴിവാക്കൂ എന്നിങ്ങനെയായിരുന്നു കമന്റുകള്‍.