മോഹന്‍ലാല്‍ നായകനായി എത്തുന്ന ബിഗ്ബജറ്റ് ചിത്രം ഒടിയന്റെ റിലീസ് ഡിവൈഎഫ്ഐ തടയുമെന്ന വാര്‍ത്ത വ്യാജമാണെന്ന് ഡിവൈഎഫ്എ സംസ്ഥാന സെക്രട്ടറി എ.എ റഹീം അറിയിച്ചു.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തുകയാണ്. ഇതിനിടെയാണ് ചിത്രത്തിന്റെ റിലീസ് ഡിവൈഎഫ്‌ഐ തടയും എന്ന വിധത്തില്‍ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്തകള്‍ തള്ളി നേതൃത്വം തന്നെ രംഗത്തെത്തി.
ഒടിയന്‍ സിനിമ ഡിവൈഎഫ്‌ഐ തടയുമെന്ന തരത്തില്‍ നവമാധ്യമങ്ങളില്‍ ചിലര്‍ വ്യാപക പ്രചാരണം നടത്തുന്നുണ്ടെന്നും ഇത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്നും ഡിവൈഎഫ്‌ഐ നേതൃത്വം വാര്‍ത്തക്കുറിപ്പിലൂടെ അറിയിച്ചു. ഇത്തരം നുണപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നല്‍കുമെന്ന് ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
ശ്രീ മോഹന്‍ലാല്‍ നായകനായ ചലച്ചിത്രം 'ഒടിയന്‍' ഡിവൈഎഫ്‌ഐ തടയാന്‍ പോകുന്നു എന്ന് നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അടിസ്ഥാന രഹിതമാണ് റഹീം ഫേസ്ബുക്കില്‍ കുറിച്ചത്. യാഥാര്‍ഥ്യത്തിന്റെ കണിക പോലുമില്ലാത്ത ഇത്തരം നുണ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകണം. വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരെ ഡിവൈഎഫ്‌ഐ നിയമ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കും.