Latest News

മമ്മുട്ടിയെവെച്ച് ഹിറ്റൊരുക്കി ഇനി ദുല്‍ഖര്‍നെവെച്ച് മെഗാഹിറ്റ്.! മഹി വി രാഘവിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ആയി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു

Malayalilife
മമ്മുട്ടിയെവെച്ച് ഹിറ്റൊരുക്കി ഇനി ദുല്‍ഖര്‍നെവെച്ച് മെഗാഹിറ്റ്.! മഹി വി രാഘവിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ ആയി ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നു

സൂപ്പര്‍ ഹിറ്റ് തെലുങ്ക് ചിത്രം 'യാത്ര' മമ്മുട്ടിയുടെ കറിയറിലെ മികച്ച ഒന്ന് തന്നെയായിരുന്നു. മമ്മൂട്ടിയുടെ യാത്ര ഒരുക്കിയ സംവിധായകന്‍ മഹി വി രാഘവിന്റെ അടുത്ത ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു. ദുല്‍ഖറിനോട് ചിത്രത്തിന്റെ കഥ പറഞ്ഞതായും സിനിമ ചെയ്യാമെന്ന് ദുല്‍ഖര്‍ സമ്മതിച്ചെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെ ഉണ്ടായേക്കും.
എന്നാണ് സൂചന

ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു മഹാനടിയിലെ ജെമിനി ഗണേഷന്‍. കീര്‍ത്തി സുരേഷ് നായികയായി എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'മഹാനടി'യ്ക്കു ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രമായിരിക്കും ഇത്. 'മഹാനടി' എന്ന ചിത്രത്തില്‍ നടി സാവിത്രിയുടെ ഭര്‍ത്താവും നടനുമായ ജെമിനി ഗണേഷനായിട്ടാണ് ദുല്‍ഖര്‍ അഭിനയിച്ചത്. സോളോ ആണ് ദുല്‍ഖറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.

dulquer-salman-act-in-mahi-v-raghav-movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES