നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മിക്കുന്ന സിനിമയാണ് വരനെ ആവശ്യമുണ്ട്. സിനിമയുടെ പുതിയ പോസ്റ്റര്‍ ദുല്‍ഖര്‍ ഫേസ് ബുക്കില്‍ പങ്കുവെച്ചു. ഈ സിനിമ നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി സമ്മാനിക്കുമെന്നാണ് ദുല്‍ഖറിന്റെ ഉറപ്പ്.ആദ്യമായി പ്രൊഡ്യൂസറുടെ വേഷമണിയുന്ന സന്തോഷവും ദുല്‍ഖര്‍ പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.
ഐ ആം എ പ്രൊഡ്യൂസര്‍ എന്ന ഹാഷ് ടാഗോടെയാണ് ദുല്‍ഖര്‍ പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. അതേസമയം ദുല്‍ഖറിന്റെ പോസ്റ്റിലെ അക്ഷരതെറ്റ് കണ്ടുപിടിച്ചിരിക്കുകയാണ് മറ്റൊരു വിഭാഗം ആളുകള്‍. ‘I AM A Producer’എന്നതിന് പകരം '‘I AM A Perducer’ ' എന്നാണ് കിടക്കുന്നത്. ഇതിനെ കുറിച്ച രസകരമായ കമന്റുകളാണ് വരുന്നത്.
പുതിയ പോസ്റ്ററില്‍ ദുല്‍ഖറും കല്യാണി പ്രിയദര്‍ശനുമാണ് ഉള്ളത്. ദുല്‍ഖറിന്റെ വേഫെയര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യനാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.ദുല്‍ഖറിനും കല്യാണിക്കും പുറമേ, ശോഭനയും സുരേഷ് ഗോപിയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓരിടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചെന്നൈയില്‍ ജീവിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
സിനിമയുടെ പേര് ജനുവരി ഒന്നിനാണ് പ്രഖ്യാപിച്ചത്. രസകരമായ ഫസ്റ്റ്ലുക്ക് പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇതോടെ ടീസറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.ംഎന്നാല്‍ ചിത്രത്തിന് ടീസറില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരിക്കുന്നത്.
സിനിമയുടെ പ്രമോഷന് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഒന്നാണ് ടീസര്‍. അതാണ് വരനെ ആവശ്യമുണ്ട് ടീം വേണ്ടെന്ന് വെയ്ക്കുന്നത്. പക്ഷെ ആരാധകര്‍ വിഷമിക്കേണ്ടി വരില്ല. ടീസറിന് പകരം ചിത്രത്തിലെ പാട്ട് പ്രേക്ഷകരിലേക്ക് എത്തും. ആദ്യം ടീസറില്ലാതെ പാട്ട് നേരിട്ടെത്തുമെങ്കിലും വരും ദിവസങ്ങളില്‍ ടീസറുകള്‍ എത്തും. ചിത്രം തീയറ്ററിലെത്തുക ഫെബ്രുവരി ഒന്‍പതിനാണ്.