Latest News

വാപ്പയുടേതുമല്ല ലാലേട്ടന്റേതുമല്ല,തന്റെ ഒഫിഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ദുല്‍ഖര്‍ പുറത്തു വിട്ടത് കൂട്ടുകാരന്റെ ചിത്രത്തിന്റെ ട്രെയിലര്‍; സണ്ണിവെയ്ന്‍ നായകനായ ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍

Malayalilife
വാപ്പയുടേതുമല്ല ലാലേട്ടന്റേതുമല്ല,തന്റെ ഒഫിഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ദുല്‍ഖര്‍ പുറത്തു വിട്ടത് കൂട്ടുകാരന്റെ ചിത്രത്തിന്റെ ട്രെയിലര്‍; സണ്ണിവെയ്ന്‍ നായകനായ ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍

ആരാധകരെ ആകാംഷയില്‍ നിര്‍ത്തിയ ഫെയ്‌സ്ബുക്ക്  പോസ്റ്റിനൊടുവില്‍ ദുല്‍ഖര്‍ സസ്പന്‍സ് പൊളിച്ചു. എന്നാല്‍ റിലീസ് ചെയ്തത് വാപ്പയുടേയോ ലാലേട്ടന്റേയോ ട്രെയിലര്‍ അല്ല പകരം കൂട്ടുകാരന്റെ ചിത്രത്തിന്റെ ട്രെയിലറാണ് ദുല്‍ഖര്‍ പുറത്തു വിട്ടത്.  സണ്ണി വെയ്ന്‍ നായകനായ ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലറാണ് ദുല്‍ഖര്‍ പുറത്തുവിട്ടത്.

ഇന്ന് വൈകിട്ട് ആറു മണിയ്ക്ക് ഒരു സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു. അത് തന്റെ അടുത്ത ചിത്രമല്ല എന്നും കൂടി പറഞ്ഞത് കൊണ്ട് ആകെ കണ്‍ഫ്യൂഷനിക്കാകുയും ചെയ്തു. ഏതായിരിക്കും ചിത്രമെന്ന ആകാംക്ഷയോടെ പോസ്റ്റിനു താഴെ കമന്റുകളുമായി ആരാധകര്‍ അണിനിരക്കുകയും ചെയ്തു. താരവുമായി ബന്ധമുള്ളതും ഇല്ലാത്തതുമായ ധാരാളം സിനിമകളുടെ പേരുകളൊക്കെ ആരാധകര്‍ കമന്റില്‍ പറഞ്ഞു.  എന്നാല്‍ സണ്ണി വെയ്ന്‍ നായകനായ ഫ്രഞ്ച് വിപ്ലവത്തിന്റെ ട്രെയിലറാണ് ദുല്‍ഖര്‍ പുറത്തുവിട്ടത്. 1996ല്‍ ചാരായം നിരോധിച്ചതിന്റെ പശ്ചാത്തലത്തിലുളള കഥയാണ് ചിത്രം പറയുന്നത്. ലാല്‍, ചെമ്പന്‍ വിനോദ്, അരിസ്റ്റോ സുരേഷ്, തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ടീസര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. 

dulquer Salman realsed movie trailer of Sunny wayne

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES