കാര്‍ അപകടത്തെതുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഹൃദയാഘാതംമൂലം മരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയം മാറാതെ അടുത്ത ബന്ധുക്കള്‍. ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയില്‍ കഴിയുവേ ബാലുവിനെ സന്ദര്‍ശിക്കാന്‍ കയറിയ സുഹൃത്ത് മകളുടെ വിയോഗം വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ബാലു ഹൃദയാഘാതം ഉണ്ടായി മരിച്ചതെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ഈ മാസം രണ്ടാം തീയതി പുലര്‍ച്ചെയാണ് ബാലഭാസ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിക്കുന്നത്. അപകടം നടന്ന വെന്റിലേറ്ററിലായിരുന്നെങ്കിലും ബാലുവിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി ഉണ്ടായിരുന്നു. മരിക്കുന്നതിന് തലേ ദിവസം മുമ്പും ബന്ധുക്കളും സുഹൃത്തുകളുമൊക്കെ ബാലുവിനെ സന്ദര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തിരുന്നു. ബാലുവിനെ ചികിത്സിച്ച ഡോക്ടറും പറഞ്ഞത് ബാലു ചിരിക്കുകയും കോഫി വേണ്ടെന്ന് പറയുകയും ചെയ്തു എന്നാണ്. ശസ്ത്രക്രിയ ഒക്കെ വിജയകരമായ സാഹചര്യത്തില്‍ ബാലു തിരികേയെത്തുമെന്ന് തന്നെയാണ് എല്ലാവരും കരുതിയത്. എന്നാല്‍ പിറ്റേ ദിവസം പുലര്‍ന്നത് ബാലുവിന്റെ മരണവാര്‍ത്തയോടെയാണ്. ഇവിടെയാണ് ബന്ധുക്കള്‍ക്ക് സംശയമുണ്ടായിരിക്കുന്നത്. ബാലുവിനെ സന്ദര്‍ശിച്ച ശേഷം ഇറങ്ങിയ സുഹൃത്തുകളില്‍ ഒരാള്‍ മകള്‍ മരിച്ച വാര്‍ത്ത താന്‍ ബാലുവിനോട് പറഞ്ഞു എന്ന് പറഞ്ഞതായും സൂചനയുണ്ട്. ഇതൊടെയാണ് ബാലുവിന്റെ അപ്രതീക്ഷിത മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ക്ക് സംശയം ഉയരുന്നത്.
അതേസമയം ബാലുവിന്റെ വീട്ടുകാരും സുഹൃത്തുകളും തമ്മില്‍ ബാലുവിന്റെ സഞ്ജയന ദിവസം ഉണ്ടായ വഴക്കും ഇതിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. ബാലുവിനെ വീട്ടുകാരില്‍ നിന്നും അകറ്റിയതും കല്യാണം കഴിപ്പിച്ചതുമെല്ലാം സുഹൃത്തുകളാണെന്നാണ് വീട്ടുകാര്‍ ആരോപിക്കുന്നത്. ബാലുവിന്റെ സുഖമില്ലാത്ത ഏക സഹോദരിയെ പോലും ബാലു കാണാനെത്താത്തത് സുഹൃത്തുകളുടെ പ്രേരണ കൊണ്ടാണെന്നും ഇവര്‍ പറഞ്ഞിരുന്നു. ബാലുവിന്റെ സ്വത്തുകള്‍ ലക്്ഷ്യം വച്ച് ബാലുവിന്റെ ജീവനക്കാരും സുഹൃത്തുകളും ബാലുവിനൊപ്പം കൂടിയതെന്നും അന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്തായാലും വരും ദിവസങ്ങളില്‍ ഇതിനെപറ്റി വീട്ടുകാര്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.