Latest News

കുഞ്ഞെത്തും മുന്‍പുള്ള അവസാന ആഘോഷവും കഴിഞ്ഞു; ബേബി ഷവര്‍ ആഘോഷമാക്കി ദിയയും അശ്വിനും;ചിത്രങ്ങളുമായി താരകുടുംബം

Malayalilife
 കുഞ്ഞെത്തും മുന്‍പുള്ള അവസാന ആഘോഷവും കഴിഞ്ഞു; ബേബി ഷവര്‍ ആഘോഷമാക്കി ദിയയും അശ്വിനും;ചിത്രങ്ങളുമായി താരകുടുംബം

വളകാപ്പ് ആഘോഷങ്ങള്‍ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ബേബി ഷവറും ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍മീഡിയ താരങ്ങളായ ദിയ കൃഷ്ണയും അശ്വിനും.ദിയ തന്നെയാണ് ചടങ്ങിലെ ചിത്രങ്ങള്‍ സമൂഹമാധ്യത്തില്‍ പോസ്റ്റ് ചെയ്തത്.ദ് ഒഫീഷ്യല്‍ ബേബി ഷവര്‍' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കുഞ്ഞ് വരുന്നതിന് മുന്‍പുള്ള അവസാന ആഘോഷമാണിതെന്നും ദിയ കുറിക്കുന്നു.

ഇത്തവണ സാരിയില്‍ നിന്നും മറ്റുവസ്ത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗൗണിലാണ് അതിസുന്ദരിയായി ദിയ എത്തിയത്.  ഫ്‌ലോറല്‍ വര്‍ക്ക് ചെയ്ത പേസ്റ്റല്‍ നിറത്തിലുള്ള ഗൗണാണ് ധരിച്ചത്.  ബ്രൗണ്‍ നിറത്തിലുള്ള സ്യൂട്ടായിരുന്നു അശ്വിന്റെ വേഷം. സഹോദരി ഹന്‍സിക ഉള്‍പ്പെടെ നിരവധിപേര്‍ ചിത്രങ്ങള്‍ക്കു താഴെ കമന്റുമായി എത്തി.

മുന്‍പ് ദിയയുടെ വളകാപ്പ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഗര്‍ഭകാലത്തെ വിശേഷങ്ങളെല്ലാം കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ദിയ പങ്കുവച്ച ബേബി മൂണ്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ ജനിക്കാന്‍ പോകുന്ന ആദ്യത്തെ പേരക്കുട്ടിയാണ്. അതുകൊണ്ടു തന്നെ എല്ലാവരും ദിയയുടെ കുഞ്ഞിനെ കാണാന്‍ കാത്തിരിക്കുകയാണ്. കുഞ്ഞിന് വേണ്ടിയുള്ള ഷോപ്പിങ്ങെല്ലാം ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ദിയ തുടങ്ങിയിരുന്നു.

Read more topics: # ദിയ കൃഷ്ണ
diya krishna baby shower

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES