വീട്ടിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാര്‍; അഞ്ച് സുന്ദരികള്‍ക്ക് കൊഞ്ചിക്കാന്‍ ഒരു രാജകുമാരന്‍; കണ്മണിയുടെ കുഞ്ഞിക്കാലിന്റെ ചിത്രം പങ്കിട്ട് ദിയ കൃഷ്ണയും

Malayalilife
വീട്ടിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാര്‍; അഞ്ച് സുന്ദരികള്‍ക്ക് കൊഞ്ചിക്കാന്‍ ഒരു രാജകുമാരന്‍; കണ്മണിയുടെ കുഞ്ഞിക്കാലിന്റെ ചിത്രം പങ്കിട്ട് ദിയ കൃഷ്ണയും

കാത്തിരിപ്പിനൊടുവില്‍ നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തിലേക്ക് ആ സന്തോഷവാര്‍ത്ത എത്തി. മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും പങ്കാളി അശ്വിനും കുഞ്ഞ് പിറന്നു. ആണ്‍കുഞ്ഞ് ആണ് ദമ്പതികള്‍ക്ക് ജനിച്ചത്. മകള്‍ അമ്മയായ സന്തോഷ വാര്‍ത്ത കൃഷ്ണകുമാര്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ആദ്യം അറിയിച്ചത്. കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. 

നമസ്‌കാരം സഹോദരങ്ങളെ; 'വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകള്‍ ദിയക്ക് ഒരാണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു . എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ഹൃദയംഗമമായ നന്ദി'. ദിയയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ ആദ്യത്തെ കണ്മണിയുടെ കുഞ്ഞിക്കാലിന്റെ ചിത്രം പങ്കിട്ടാണ് കുഞ്ഞു ജനിച്ച സന്തോഷ വാര്‍ത്ത എല്ലാവരെയും അറിയിച്ചത്. 'അവര്‍ ലിറ്റില്‍ മാന്‍ ഈസ് ഫൈനലി ഹിയര്‍' എന്നാണ് ചിത്രത്തിനൊപ്പം ദിയ കൃഷ്ണ പങ്കുവെച്ച കുറിപ്പ്.

ഗര്‍ഭകാലത്തും ദിയ കൃഷ്ണ സമൂഹ മാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആണ് ദിയയും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന അശ്വിന്‍ ഗണേശും വിവാഹിതരായത്. സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ അശ്വിനും ദിയയ്ക്ക് ഒപ്പം യൂട്യൂബ് വീഡിയോകളില്‍ വരാറുണ്ട്.

ബേബി മൂണ്‍ ഫോട്ടോഷൂട്ടും വളകാപ്പും ഉള്‍പ്പെടെ ആദ്യത്തെ കണ്മണിക്കുള്ള കാത്തിരിപ്പ് ദിയയും കുടുംബവും വലിയ ആഘോഷമാക്കിയിരുന്നു. നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നത്. സിന്ധു കൃഷ്ണ ഉള്‍പ്പെടെ അഞ്ച് സുന്ദരികള്‍ക്ക് കൊഞ്ചിക്കാന്‍ ഒരു രാജകുമാരന്‍ വന്നല്ലോ എന്നാണ് ഒരാള്‍ കമന്റ് ബോക്‌സില്‍ ആശംസിച്ചിരിക്കുന്നത്.

diya and ashwin blessed with baby boy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES