Latest News

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഇറ്റലിയിലെത്തി; യാത്രക്കിടെ 10 ലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷണം പോയി; തിരികെ വരാന്‍ സഹായം തേടി ദുരനുഭവം പങ്കുവച്ച് നടന്‍ വിവേക് ദഹിയ

Malayalilife
topbanner
വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഇറ്റലിയിലെത്തി; യാത്രക്കിടെ 10 ലക്ഷം രൂപയുടെ വസ്തുക്കള്‍ മോഷണം പോയി; തിരികെ വരാന്‍ സഹായം തേടി ദുരനുഭവം പങ്കുവച്ച് നടന്‍ വിവേക് ദഹിയ

ട്ടാം വിവാഹ വാര്‍ഷിക ആഘോഷത്തിന്റെ സന്തോഷം മുഴുവന്‍ കെടുത്തിയ ദുരനുഭവം പറഞ്ഞ് നടന്‍ വിവേക് ദഹിയ. ഭാര്യയും നടിയുമായ ദിവ്യാങ്ക ത്രിപാഠിയുമൊത്തുള്ള വിദേശ യാത്രക്കിടെ ഫ്‌ളോറന്‍സില്‍വെച്ച് തങ്ങള്‍ കൊള്ളയടിക്കപ്പെട്ടെന്ന് വിവേക് വെളിപ്പെടുത്തി.

താരങ്ങളുടെ കൈയില്‍ നിന്ന് പാസ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ളവ കവര്‍ന്നിരിക്കുകയാണ് മോഷ്ടാക്കള്‍. കുറച്ച് വസ്ത്രങ്ങള്‍ ഒഴികെ ബാക്കി എല്ലാം കള്ളന്മാര്‍ കൊണ്ടുപോയെന്നും സഹായം തേടിയപ്പോള്‍ ലോക്കല്‍ പൊലീസ് കയ്യൊഴിഞ്ഞുവെന്നും വിവേക് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസമാണ് അവധിയാഘോഷത്തിനായി വിവേകും ദിവ്യാങ്കയും ഇറ്റലിയിലെത്തിയത്. താരദമ്പതികളുടെ കൈവശമുള്ള 10 ലക്ഷം രൂപ വിലവരുന്ന വസ്തുക്കളാണ് മോഷണം പോയത്.

കഴിഞ്ഞ ദിവസം ഫ്‌ളോറന്‍സിലെത്തി. അവിടെ ഒരു ദിവസം ചിലവിടാനായിരുന്നു പദ്ധതി. സാധനങ്ങള്‍ പുറത്ത് കാറില്‍ വച്ച ശേഷം ഇഷ്ടപ്പെട്ട ഒരു ഹോട്ടല്‍ നോക്കാന്‍ പോയി. തിരിച്ചുവരുമ്പോള്‍ കണ്ടത് കാറിന്റെ ഗ്ലാസ് തകര്‍ന്നുകിടക്കുന്നതായിരുന്നു. അതിലുണ്ടായിരുന്ന പാസ്‌പോര്‍ട്ടുകളും വാലറ്റുകളും പണവും വിലയേറിയ വസ്തുക്കളും മോഷ്ടിക്കപ്പെട്ടു. കുറച്ച് പഴയ വസ്ത്രങ്ങളും ഭക്ഷണവുമാത്രമാണ് ബാക്കിവച്ചിരുന്നത്. 

സംഭവം ലോക്കല്‍ പൊലീസിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. മോഷണം നടന്ന സ്ഥലത്ത് സിസിടിവി ഇല്ലായിരുന്നുവെന്നാണ് സഹായിക്കാതിരിക്കാനുള്ള കാരണമായി പൊലീസ് പറഞ്ഞത്. അവര്‍ തന്നെ എംബസിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഓഫീസ് അടച്ചിരുന്നു. കയ്യില്‍ ഒന്നുമില്ലാത്തതിനാല്‍ ഇന്ത്യയിലേക്ക് തിരിച്ച് വരാന്‍ താല്‍ക്കാലിക പാസ്‌പോര്‍ട്ടും മറ്റ് സഹായങ്ങളും എംബസി നല്‍കേണ്ടിരിക്കുന്നു', - വിവേക് വ്യക്തമാക്കി.

divyanka tripathi and vivek dahiya

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES