പിന്നണി ഗായിക കോഴിക്കോട് പുഷ്പ അന്തരിച്ചു. 84 വയസായിരുന്നു. 'നീലക്കുയില്‍' സിനിമയിലെ ഒരൊറ്റ ഗാനത്തിലൂടെ ആസ്വാദക മനസ്സില്‍ ഇടംപിടിച്ച ആളാണ് കോഴിക്കോട് പുഷ്പ. അന്ത്യം സംഭവിച്ചത് ഇന്നലെ ചെന്നൈ കൊട്ടിവാക്കത്തെ വസതിയിലായിരുന്നു.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രമായ 'നീലക്കുയിലില്‍ (1954) 'കടലാസു വഞ്ചിയേറി, കടലുംകടന്നുകേറി കളിയാടുമിളംകാറ്റില്‍ ചെറുകാറ്റുപായ പാറി....' എന്ന ഗാനമാണ് പുഷ്പയെ പ്രശസ്തിയിലേക്കെത്തിച്ചത്. പി. ഭാസ്‌കരന്‍ എഴുതി കെ. രാഘവന്‍ സംഗീതം പകര്‍ന്ന ഈ ഗാനം പാടുമ്പോള്‍ പുഷ്പയ്ക്കു 14 വയസ് മാത്രമായിരുന്നു.
ലോകനീതി സിനിമയില്‍ അഭയദേവ് - ദക്ഷിണാമൂര്‍ത്തി ടീമിനുവേണ്ടി രണ്ട് പാട്ടുകള്‍ പാടിയെങ്കിലും ശ്രദ്ധ നേടിയില്ല. അതിനുശേഷമാണ് നീലക്കുയിലേക്കുള്ള അവസരം. 1950 ല്‍ കോഴിക്കോട് ആകാശവാണിയില്‍ പുഷ്പയുടെ സുലളിത സുമധുര എന്ന ലളിതഗാനാലാപനം കേട്ടാണ് പി. ഭാസ്‌കരന്‍ നീലക്കുയില്‍ സിനിമയില്‍ പാടാന്‍ വിളിക്കുന്നത്.
നീലക്കുയിലിനുശേഷം നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഇതിനകം പുഷ്പ വിവാഹിതയായി. പുഷ്പയുടെ മൂത്ത സഹോദരിമാരായ തുളസിയും കൗസല്യയും കാലിക്കറ്റ് സിസ്റ്റേഴ്‌സ് എന്ന പേരില്‍ കച്ചേരികള്‍ അവതരിപ്പിച്ചിരുന്നു. വിവാഹശേഷം കുടുംബസമേതം ചെന്നൈയിലായിരുന്നു പുഷ്പയുടെ താമസം. ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തിലായിരുന്നു സംസ്‌കാരം.
പുഷ്പയുടെ തറവാട് തലശ്ശേരിയിലാണ്. കോഴിക്കോട് മാവൂര്‍ റോഡിനടുത്ത് ജാനകീമന്ദിരത്തിലാണ് പുഷ്പ ജനിച്ചതും വളര്‍ന്നതും. മൂത്തസഹോദരിമാരായ തുളസിയും കൗസല്യയും കാലിക്കറ്റ് സിസ്റ്റേഴ്സ് എന്നപേരില്‍ കച്ചേരികള്‍ അവതരിപ്പിച്ചിരുന്നു. അവരില്‍ നിന്നാണ് പുഷ്പ സംഗീതപഠനം ആരംഭിച്ചിരുന്നത്. പുഷ്പയുടെ ഭര്‍ത്താവ് കെ.വി. സുകുരാജന്‍ നേരത്തെ മരിചിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ പത്തുമണിയോടെ ചെന്നൈ ബസന്ത്നഗര്‍ ശ്മശാനത്തില്‍ നടക്കും.