മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് നടിയെ വിശേഷിപ്പിക്കുന്നത്.ഇപ്പോള്‍ ഈ പദവിയെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു വാര്യര്‍. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വാക്കുതന്നെ എനിക്ക് ഇപ്പോള്‍ ഇന്‍സള്‍ട്ട് ആയാണ് തോന്നുന്നത്. കാരണം പലരും ആ വാക്ക് ഓവര്‍ യൂസ് ചെയ്ത് അവരുടെ ഡെഫനിഷന്‍സ് കൊടുക്കുകയാണ്.
അതിനെ സംബന്ധിച്ച് ആവശ്യമില്ലാത്ത ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഒക്കെ നടക്കുന്നത്. അതുകൊണ്ട് എനിക്ക് അതിലേക്ക് കടക്കണ്ട. എനിക്ക് ആളുകളുടെ സ്‌നേഹം മതി. അല്ലാതെ ഈ ടൈറ്റിലുകള്‍ വേണ്ട. ഒരു സിനിമയ്ക്ക് ആവശ്യമായ കഥാപാത്രങ്ങള്‍ മതിയാകും.
എന്നെ സംബന്ധിച്ച് നായിക, നായകന്‍ എന്ന് ജെന്‍ഡറിനെ ബേസ് ചെയ്ത് പറയുന്നത് തന്നെ ഔട്ട് ഡേറ്റാണ് . അങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്. കഥാപാത്രത്തിനും കണ്ടന്റിനുമാണ് പ്രാധാന്യം. അവിടെ ആണാണോ പെണ്ണാണോ തേര്‍ഡ് ജെന്റാണോ എന്നതിനല്ല. ആ ലെവലിലേക്ക് സിനിമയും പ്രേക്ഷകരുടെ അഭിരുചിയും ചിന്തയുമൊക്കെ വളരുകയാണ്. ഇതാണ് മഞ്ജുവിന്റെ വാക്കുകള്‍.
സൈജു ശ്രീധരന്‍ സംവിധാനം ചെയ്യുന്ന 'ഫൂട്ടേജ്' ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം. എന്നാല്‍ ആഗസ്റ്റ് രണ്ടിന് റിലീസിനെ എത്തേണ്ട ചിത്രം വയനാട്ടിലെ ദു രന്തത്തിന്റെ പശ്ചാത്തലത്തില്‍ റിലീസ് മാറ്റിവെച്ചിരിക്കുകയാണ്.
മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍ ആണ് മഞ്ജുവിന്റെ പുതിയ സിനിമ. മലയാളത്തിന് പുറത്ത് തമിഴിലും സജീവമായി മാറുകയാണ് മഞ്ജു വാര്യര്‍. തമിഴില്‍ രജനീകാന്ത് ചിത്രം വേട്ടയാന്‍, മിസ്റ്റര്‍ എക്സ്, വിടുതലൈ പാര്‍ട്ട് 2 എന്നിവയാണ് മഞ്ജുവിന്റേതായി അണിയറയിലുള്ളത്. ഹിന്ദിയില്‍ അമ്രികി പണ്ഡിറ്റ് എന്ന സിനിമയും തയ്യാറാകുന്നുണ്ട്.