Latest News

വിജയ് സേതുപതി ചിത്രം മഹാരാജ ബോളിവുഡിലേക്ക്; ചിത്രത്തില്‍ നായകനാകുക അമീര്‍ഖാന്‍

Malayalilife
വിജയ് സേതുപതി ചിത്രം മഹാരാജ ബോളിവുഡിലേക്ക്; ചിത്രത്തില്‍ നായകനാകുക അമീര്‍ഖാന്‍

വിജയ് സേതുപതി ടൈറ്റില്‍ റോളിലെത്തി വിസ്മയിപ്പിച്ച ചിത്രം 'മഹാരാജ' ബോളിവുഡിലേക്ക് റീമേക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനി സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിന് താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ആമിര്‍ ഖാനെയാണ് സിനിമയില്‍ നായക കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നത്. സിനിമയുടെ അവകാശങ്ങള്‍ വമ്പന്‍ തുകയ്ക്ക് കമ്പനി സ്വന്തമാക്കിയതായാണ് സൂചന.വിജയ് സേതുപതിയുടെ ആദ്യ100 കോടി ക്‌ളബ് ചിത്രമായ മഹാരാജ ഇപ്പോള്‍ നെറ്റ് ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്തു. 

ഇന്ത്യയില്‍ നിന്ന് മാത്രം 80 കോടിരൂപ മഹാരാജ നേടി . ഓവര്‍സീസ് കളക്ഷന്‍ 24 കോടിയുമാണ്. ഈവര്‍ഷം തമിഴില്‍ നൂറുകോടി ക്‌ളബില്‍ എത്തുന്ന രണ്ടാമത്തെ ചിത്രമാണ് മഹാരാജ. വിജയ് സേതുപതിയുടെ അന്‍പതാം ചിത്രമായ മഹാരാജ നിതിലന്‍ സ്വാമിനാഥനാണ് സംവിധാനം . അനുരാഗ് കശ്യപ്, മംമ്ത മോഹന്‍ദാസ്, അഭിരാമി, ദിവ്യഭാരതി, മണികണ്ഠന്‍, ഭാരതിരാജ, പി.എല്‍.തേനപ്പന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.

Vijay Sethupathis 50th film Maharaja bollywood

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES