Latest News

മത നേതാക്കള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ ഭയക്കുന്ന രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പുംഗവവന്‍മാരും നമ്മുടെ നാട്ടിലുണ്ട്;ജീവിത രീതിയെ പിന്നോട്ടടിപ്പിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ആരായാലും എന്തിന്റെ പേരിലായാലും അനുവദിച്ചു കൂടാ;കാന്തപുരം വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍

Malayalilife
മത നേതാക്കള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ ഭയക്കുന്ന രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പുംഗവവന്‍മാരും നമ്മുടെ നാട്ടിലുണ്ട്;ജീവിത രീതിയെ പിന്നോട്ടടിപ്പിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ആരായാലും എന്തിന്റെ പേരിലായാലും അനുവദിച്ചു കൂടാ;കാന്തപുരം വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ വിനയന്‍

സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങുന്നത് നാശമുണ്ടാക്കുമെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. വിഷയത്തില്‍ പ്രതികരിക്കാത്ത രാഷ്ട്രീയ നേതാക്കളെയും സാംസ്‌കാരിക നേതാക്കളെയും വിനയന്‍ വിമര്‍ശിച്ചിട്ടുണ്ട്.

നിരവധി നവോത്ഥാന നായകന്‍മാര്‍ പൊരുതി നേടിയ പുമേരാഗമന പ്രസ്ഥാനത്തെയും ജീവിത രീതിയേയും പിന്നോട്ടടിപ്പിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ആരായാലും എന്തിന്റെ പേരിലായാലും അനുവദിച്ചു കൂടായെന്ന് വിനയന്‍ കുറിച്ചു. പാക്കിസ്ഥാനില്‍ രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന ബെനസിര്‍ ഭൂട്ടോയുടെയും ഇന്തോനേഷ്യയിലെ ഭരണാധികാരി ആയിരുന്ന സുകര്‍ണോ പുത്രിയുടെയും ബംഗ്ലാദേശിനെ നയിച്ച ഖാലിദ സിയയുടെയും ഷേഖ് ഹസീന എന്നിവരുടെ ഫോട്ടോകളും അദ്ദേഹം പങ്കുവച്ചു.

വിനയന്‍ പങ്കുവച്ച കുറിപ്പ്:

സ്ത്രീകള്‍ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കേണ്ടവരാണന്നും .. അവര്‍ പ്രദര്‍ശന വസ്തു ആകരുതെന്നും ഒക്കെ അങ്ങേയറ്റം പരിഹാസ്യവും നിന്ദ്യവുമായ പ്രസ്താവനകള്‍ നടത്തുന്ന മത നേതാക്കള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ പോലും ഭയക്കുന്ന ചില രാഷ്ട്രീയ നേതാക്കളും സാംസ്‌കാരിക പുംഗവവന്‍മാരും നമ്മുടെ നാട്ടിലുണ്ട്. കഷ്ടമാണ് ഇവരുടെ കാര്യം..

മാറുമറയ്കാന്‍ പോലും താഴ്ന്ന ജാതിക്കാരായ സ്ത്രീകള്‍ക്ക് അനുവാദമില്ലാതിരുന്ന ഒരു കാലം കേരളത്തിലുണ്ടായിരുന്നു. അതു പത്തൊമ്പതാം നൂറ്റാണ്ടിലും അതിനു മുന്‍പും ആയിരുന്നു.. നിരവധി നവോത്ഥാന നായകന്‍മാര്‍ പൊരുതി നേടിയ പുരോഗമന പ്രസ്ഥാനത്തെയും ജീവിത രീതിയേയും പിന്നോട്ടടിപ്പിക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് ആരായാലും എന്തിന്റെ പേരിലായാലും അനുവദിച്ചു കൂടാ...

ഞങ്ങള്‍ പറഞ്ഞത് മുസ്ലീം സ്ത്രീകളോടാണന്നു പറഞ്ഞ് ഇപ്പോഴത്തെ വിവാദത്തെ പ്രതിരോധിക്കുന്ന സുഹൃത്തുക്കള്‍ താഴെ കൊടുത്തിരിക്കുന്ന സ്ത്രീ രത്‌നങ്ങളുടെ ചിത്രങ്ങള്‍ ഒന്നു ശ്രദ്ധിക്കു...ഇവരെല്ലാം ഓരോ രാജ്യങ്ങളെ നയിച്ച ഭരണാധികാരികള്‍ ആണ്..

അതും മുസ്ലീം ഭുരിപക്ഷ രാജ്യങ്ങളില്‍...പാക്കിസ്ഥാനില്‍ രണ്ടു തവണ പ്രധാനമന്ത്രിയായിരുന്ന ബെനസിര്‍ ഭൂട്ടായുടെയും ഇന്തോനേഷ്യയിലെ ഭരണാധികാരി ആയിരുന്ന സുകര്‍ണോ പുത്രിയുടെയും ബംഗ്‌ളാ ദേശിനെ നയിച്ച ഖാലിദ സിയയുടെയും ഷേഖ് ഹസീന എന്നിവരുടെയും ചിത്രങ്ങളാണവ. ഇനിയും വിവിധ രാജ്യങ്ങളെ നയിച്ച അര ഡസനോളം മുസ്ലീം വനിതകളെ പരിചയപ്പെടുത്താന്‍ കഴിയും..
കൂടുതലൊന്നും പറയുന്നില്ല... നിര്‍ത്തുന്നു...

Read more topics: # വിനയന്‍
director vinayan react kanthapuram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES