Latest News

സംവിധായകൻ ഷാജി കൈലാസിന്റെ അമ്മ വിടവാങ്ങി

Malayalilife
സംവിധായകൻ ഷാജി കൈലാസിന്റെ അമ്മ വിടവാങ്ങി

ലയാളികളുടെ പ്രിയപ്പെട്ട മാസ് സംവിധായകനാണ് ഷാജി കൈലാസ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം കടുവ എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തിയ ഷാജി കൈലാസ് ഇനി സിനികയിൽ സജീവമാകുകയാണ്. വളരെ ഞെട്ടിക്കുന്ന അപ്രതീക്ഷിതമായ ദുഃഖവർത്തയാണ് ഇപ്പോൾ ഷാജി കൈലാസിന് സംഭവിച്ചിരിക്കുന്നത്. ഷാജി കൈലാസിന്റെ അമ്മ ജാനകി എസ്. നായർ മരിച്ചു എന്ന വാർത്തയാണ് വരുന്നത്. 88 വയസ്സായിരുന്നു. ഈ വിടവാങ്ങലിൽ ഇപ്പോൾ തകർന്നിരിക്കുകയാണ് കുടുംബം. 

ഒട്ടും പ്രതീക്ഷിക്കാതെയാണ് ഈ വിടവാങ്ങൽ സംഭവിച്ചിരിക്കുന്നത്. ഷാജി കൈലാസ് എന്ന സംവിധായകനെ ആദ്യം തിരിചറിഞ്ഞത് അമ്മയായിരുന്നു. മകന്റെ സ്വപ്നത്തിനനുസരിച്ച് വിടാൻ തയ്യാറായതും അമ്മ തന്നെ. ആനിയെ വിവാഹം കഴിക്കാൻ ഷാജി കൈലാസിന് ധൈര്യവും സമ്മതവും നൽകിയത് അമ്മ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ അമ്മയുടെ വിയോഗം ആനിയെയും തളർത്തിയിരിക്കുകയാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ നിൽക്കുകയാണ് മറ്റ് കുടുംബാങ്കങ്ങൾ.

 മരണവാർത്ത അറിഞ്ഞ് കുടുംബത്തെ സമാധാനിപ്പിക്കാൻ സുഹൃത്തുക്കളും ബന്ധുക്കളും ഓടിയെത്തുകയാണ്. ഷാജി കൈലാസിന്റെ ജീവിതത്തിൽ അത്രമാത്രം താങ്ങും തണലുമായി അമ്മ ഒപ്പം തന്നെയുണ്ടായിരുന്നു. അച്ഛൻ ശിവരാമൻ നായർ പി.ഡബ്ല്യൂ. ഡി യിലെ എക്സിക്യൂട്ടീവ് എൻജിനിയർ ആയിരുന്നു. ആനിയുടെ ബിസിനസ് രംഗത്തും അമ്മയുടെ വാക്കുകൾ കൂട്ടായി ഉണ്ടായിരുന്നു. ബിസിനസ് രംഗത്തും കുടുംബജീവിതത്തിലും അത്രമാത്രം അമ്മയുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഈ വിയോഗം കുടുംബത്തെ വല്ലാതെ തളർത്തിയിരിക്കുകയാണ്. വൈകിട്ട് തൈക്കാട് ശാന്തി കവാടത്തിൽ വെച്ചാണ് സംസ്കാരം.
 

director shaji kailas mother passed away

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക