സിനിമാലോകവും ആരാധകരും ഇപ്പോൾ പ്രതാപ് പോത്തന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ്. ഇപ്പോഴും ഉള്‍ക്കൊള്ളാനാകാത്ത അവസ്ഥയിലാണ് രണ്ടു ദിവസം മുമ്പ് വരെ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വിടവാങ്ങല്‍ നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. അദ്ദേഹം അവസാനമായി അഭിനയിച്ചത് ബുധനാഴ്ച മൈസൂറില്‍ പാക്കപ്പ് ആയ ഈ റോഷന് ആന്‍ഡ്രൂസ് ചിത്രത്തിലാണ്. എന്നാൽ ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് സംവിധായകൻ റോഷൻ ആൻഡ്രൂസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
എന്നെ സംബന്ധിച്ച് ഏറ്റവും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പ്രതാപ് പോത്തന് സാറിന്റെ മരണം. കാരണം നിവിന്‍ പോളി നായകനായി അഭിനയിക്കുന്ന എന്റെ പുതിയ ചിത്രത്തില്‍ അഭിനയിച്ചിട്ട് അദ്ദേഹം മിനിഞ്ഞാന്ന് മടങ്ങിയതേ ഉള്ളൂ. ചിത്രത്തിന്റെ പാക്കപ്പ് ബുധനാഴ്ച ആയിരുന്നു. സിനിമയുടെ പേരും തീരുമാനിച്ചിട്ടില്ല. നിവിന്‍ പോളിയുടെ അച്ഛനായ ഡേവിസ് എന്ന കഥാപാത്രമാണ് അദ്ദേഹം ചെയ്തത്. ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്നപ്പോള്‍ അദ്ദേഹം വളരെയധികം സന്തോഷവാനായിട്ടാണ് കാണപ്പെട്ടത്. ആരോഗ്യപ്രശ്ങ്ങള്‍ ഒന്നും തന്നെ ഉള്ളതായി തോന്നിയിട്ടില്ല. സ്മാര്‍ട്ട് ആയി വന്ന് അഭിനയിച്ചു മടങ്ങി.
ഷൂട്ടിങ് ഇടവേളകളില്‍ ഞങ്ങള്‍ ഒരുപാട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെപ്പറ്റിയും സംസാരിച്ചിരുന്നു. ഒരു സിനിമയുടെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും അടുത്ത് തന്നെ അദ്ദേഹം അത് സംവിധാനം ചെയ്യാന്‍ പോവുകയാണെന്നും പറഞ്ഞിരുന്നു. വളരെ സന്തോഷത്തോടെയാണ് അദ്ദേഹം അവിടെനിന്ന് മടങ്ങിയത്.’- റോഷന് ആന്‍ഡ്രൂസ് ഷൂട്ടിങ് കാഴഘട്ടം ഓര്‍ക്കുന്നതിങ്ങനെ.