മലയാളസിനിമയിലെ സംവിധായകന് പ്രിയനന്ദന് നേരെ ആക്രമണം. തൃശ്ശൂരിലെ വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം നടന്നത്. അദ്ദേഹത്തിന്റെ മുഖത്ത് ചാണകവെള്ളം തളിച്ചായിരുന്നു മര്‍ദിച്ചത്. ആക്രമണത്തിനെതിരെ പോലീസിന് പരാതി നല്‍കുമെന്ന് പ്രിയനന്ദന് അറിയിച്ചു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും തന്നെ മര്‍ദിച്ചത് അവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് മുമ്പ് ശബരിമല വിഷയത്തില്‍ ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റ് വലിയ വിവാദമായിരുന്നു. പോസ്റ്റിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനെ തുടര്‍ന്ന് അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് സംവിധായകന് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് ആളുകള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ താന്‍ മാപ്പ് പറയില്ലെന്ന് പറഞ്ഞ് പ്രിയാനന്ദന് നിലപാട് വ്യക്തമാക്കിയിരുന്നു. ഒന്‍പതുമണിയോടു കൂടിയാണ് സംഭവം നടന്നത്. പരിക്കേറ്റ പ്രിയനന്ദനന് ചികിത്സ തേടി. അതിനുശേഷം പോലീസിന് പരാതി നല്‍കുമെന്നാണ് വിവരം ലഭിച്ചത്.