മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ സംവിധായകനാണ് ലാല്‍ ജോസ്. സോളമന്റെ തേനീച്ചകള്‍ എന്ന ചിത്രമാണ് ലാല്‍ ജോസിന്റേതായി അവസാനം തിയേറ്ററില്‍ എത്തിയത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ സോളമന്റെ തേനീച്ചകളുടെ ഗള്‍ഫ് റിലീസിന് മുന്നോടിയായി ദുബായില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ലാല്‍ ജോസ് പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ഓണ്‍ലൈന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരൂപകരില്‍ ചിലര്‍ വാടകക്കൊലയാളികളെയും ഗുണ്ടകളെയും പോലെയാണെന്നാണ് അദ്ദേഹം പറയുന്നത്. പണം നല്‍കുന്നവരുടെ സിനിമയെ കുറിച്ച് മാത്രമാണ് ഇത്തരം നിരൂപകര്‍ നല്ലത് പറയുന്നത്. മറ്റുള്ളവരെ തകര്‍ക്കാന്‍ എല്ലാ തരത്തിലും മോശം അഭിപ്രായം പ്രചരിപ്പിക്കുകയും ചെയ്യും. എന്നാല്‍, സിനിമയെ ശരിയായ രീതിയില്‍ വിലയിരുത്തുന്നവരും ഏറെയുണ്ട്. വിമര്‍ശകരെയും നിരൂപകരെയും മുന്നില്‍ കണ്ട് സിനിമയെടുക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത്. പുതുകാല സിനിമ പ്രളയത്തില്‍ പിടിച്ചു നില്‍ക്കാനാണ് വര്‍ഷങ്ങളുടെ അനുഭവ സമ്ബത്തുള്ള എന്നെ പോലുള്ളവര്‍ ശ്രമിക്കുന്നത്', ലാല്‍ ജോസ് പറഞ്ഞു.
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത 'നായിക നായകന്‍' റിയാലിറ്റി ഷോയില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ നേടിയ ദര്‍ശന, വിന്‍സി അലോഷ്യസ്, ശംഭു, ആഡീസ് എന്നിവരാണ് സോളമന്റെ തേനീച്ചകൾ എന്ന സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. ജോജു ജോര്‍ജ് ആണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ സോളമന്‍ ആയി എത്തിയത്.