ചെയ്യാവുന്ന കാര്യം ചെയ്യാതിരിക്കുമ്പോഴാണ് താന്‍ സെറ്റില്‍ ചൂടാകാറുള്ളത്; തുറന്ന് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി

Malayalilife
ചെയ്യാവുന്ന കാര്യം ചെയ്യാതിരിക്കുമ്പോഴാണ് താന്‍ സെറ്റില്‍ ചൂടാകാറുള്ളത്; തുറന്ന് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി

ലയാള ചലച്ചിത്ര മേഖലയിലേക്ക് ഓം ശാന്തി ഓശാനയിലേക്ക് ചുവട് വച്ച സംവിധായകനാണ് ജൂഡ് ആന്റണി. തന്റെ സെറ്റില്‍ ആര്‍ട്ട് ഡയറക്ടര്‍മാര്‍ വാഴാറില്ല എന്ന ചീത്തപ്പേരുണ്ട് എന്ന് തുറന്നു പറയുകയാണ് ജൂഡ്. തന്റെ കഴിഞ്ഞ രണ്ട് സിനിമകളിലും താന്‍ ആര്‍ട്ട് ഡയറക്ടര്‍മാരെ പറഞ്ഞുവിട്ടിട്ടുണ്ട് എന്നാണ് ഇപ്പോൾ  സംവിധായകന്‍ പറയുന്നത്. 

ചെയ്യാവുന്ന കാര്യം ചെയ്യാതിരിക്കുമ്പോഴാണ് താന്‍ സെറ്റില്‍ ചൂടാകാറുള്ളത്. തന്റെ സെറ്റില്‍ ആര്‍ട്ട് ഡയറക്ടര്‍മാര്‍ വാഴാറില്ല എന്ന ചീത്തപ്പേരുണ്ട്. തന്റെ കഴിഞ്ഞ രണ്ടു സിനിമകളിലും താന്‍ ആര്‍ട്ട് ഡയറക്ടര്‍മാരെ പറഞ്ഞുവിട്ടിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ തിരക്കഥയില്‍ പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ ഷൂട്ടിന്റെ സമയത്ത് റെഡിയായില്ലെങ്കില്‍ ആര്‍ക്കായാലും ദേഷ്യം വരില്ലേ.

ഓം ശാന്തി ഓശാനയില്‍ സംഭവിച്ച കാര്യം പറയാം. ആ സിനിമയ്ക്ക് വേണ്ടി ഒരു ബസ് സ്റ്റോപ്പ് വേണമായിരുന്നു. അതിന്റെ പണി നടന്നു കൊണ്ടിരിക്കുമ്പോള്‍ താന്‍ ആ വഴി പോയി. വെട്ടിമറ്റം കവലയിലാണ് സെറ്റിടുന്നത്. ആ കവലയില്‍ ചെന്നപ്പോള്‍ അവിടെ ഒരു ബെഞ്ചില്‍ ഒരു സ്‌ക്രിപ്റ്റ് ഇരിക്കുന്നു. ആരുമില്ല അവിടെ. ഏതവനാണ് ഇങ്ങനെ സ്‌ക്രിപ്റ്റ് ഇട്ടേച്ചു പോയതെന്ന് ആലോചിച്ച് എടുത്തു നോക്കിയപ്പോള്‍ ഓം ശാന്തി ഓശാനയുടെ സ്‌ക്രിപ്റ്റ്.

സിനിമ തുടങ്ങിയിട്ടു പോലുമില്ല. ആ സിനിമയുടെ സ്‌ക്രിപ്റ്റാണ് ഒരു കവലയില്‍ അനാഥമായി കിടക്കുന്നത്. ആര്‍ട്ട് ഡയറക്ടറെ വിളിച്ചു ചോദിച്ചപ്പോള്‍ പറയുകയാണ്, ബസ് സ്റ്റോപ്പിന്റെ സെറ്റിടുന്ന ആശാരിക്ക് വായിക്കാന്‍ കൊടുത്തതാണ് എന്ന്. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോള്‍ എങ്ങനെയാണ് ചൂടാകാതിരിക്കുക എന്നാണ് ജൂഡ് ആന്റണി പറയുന്നു.

director Jude Anthany Joseph words about ohm santhi oshana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES