Latest News

ദിലീപിനും കാവ്യയ്ക്കും ഇന്ന് മൂന്നാം വിവാഹവാര്‍ഷികം! മഹാലക്ഷ്മിക്കൊപ്പം അടിച്ചുപൊളിച്ച് താരകുടുംബം

Malayalilife
ദിലീപിനും കാവ്യയ്ക്കും ഇന്ന് മൂന്നാം വിവാഹവാര്‍ഷികം! മഹാലക്ഷ്മിക്കൊപ്പം അടിച്ചുപൊളിച്ച് താരകുടുംബം



വിവാഹത്തിന് മുമ്പും ശേഷവും ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ ദമ്പതികളാണ് കാവ്യയും ദിലീപും. ഇവരുടെ വിവാഹത്തിന് പിന്നാലെയാണ് ദിലീപിന് നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റും ജയില്‍വാസവും നേരിടേണ്ടിവന്നത്. മഞ്ജുവാര്യരുമായുള്ള വിവാഹമോചനവും കാവ്യയും ആയുള്ള കല്യാണവുമെല്ലാം ഏറെ ശ്രദ്ധനേടിയെങ്കിലും അറസ്റ്റും ജയിലുമൊക്കെ ദമ്പതികളെ മാനസികമായി തളര്‍ത്തിയിരുന്നു. മലയാള സിനിമയുടെ പ്രിയജോഡികള്‍ ഒന്നായിട്ട് ഇന്ന് മൂന്ന് വര്‍ഷം തികഞ്ഞിരിക്കയാണ്.

1998-ലാണ് ദീലിപും മഞ്ജുവാര്യരും വിവാഹിതരായത്. മകള്‍ മീനാക്ഷിയുടെ ജനനശേഷം ഇവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായി. ഇതിനിടയില്‍ കാവ്യയും ദിലീപുമായുള്ള അടുപ്പം പല കോണുകളില്‍ നിന്നും ഉയര്‍ന്നെങ്കിലും കാവ്യ നിഷാലിന്റെ ഭാര്യ ആയതോടെ ഇത്തരം ഗോസിപ്പുകള്‍ അവസാനിച്ചു. കുവൈറ്റ് നാഷണല്‍ ബാങ്കില്‍ ടെക്‌നിക്കല്‍ അഡൈ്വസറായ നിശാല്‍ കാവ്യാ മാധവനെ വിവാഹം കഴിച്ചെങ്കിലും ആറുമാസത്തെ ദാമ്പത്യത്തിനു ശേഷം ബന്ധം പിരിയുകയായിരുന്നു. വിവാഹത്തിനും മുന്‍പേ കാവ്യ ദിലീപുമായി പ്രണയത്തിലായിരുന്നുവെന്ന് നിശാല്‍ പറഞ്ഞിരുന്നു. ആറു മാസത്തോളം നീണ്ട ദാമ്പത്യത്തിനിടയില്‍ മൂന്നു മാസം മാത്രമാണ് കാവ്യ കുവൈറ്റിലുണ്ടായിരുന്നത്. ഇതില്‍ അഞ്ചാഴ്ച കാവ്യയുടെ മാതാപിതാക്കള്‍ ദമ്പതികള്‍ക്ക് ഒപ്പമുണ്ടായിരുന്നു.ആറാഴ്ചത്തെ വാസത്തിനിടെ് പീഡിപ്പിച്ചെന്നും കൂടിച്ചേരാനാകാത്ത വിധം അകന്നു എന്നുമാണ് കാവ്യ പറഞ്ഞിരുന്നത്. കാവ്യയുടെ വിവാഹമോചനത്തിന് പിന്നാലെയായിരുന്നു മഞ്ജുവും ദിലീപും പിരിഞ്ഞത്. കാവ്യയുമായി ദീലിപിനു ഉണ്ടായ അടുപ്പമാണ് മഞ്ജുവിന്റെ ദിലീപിന്റെയും വിവാഹമോചനത്തിലേക്ക് നയിച്ചത്.

ജീവനാംശം പോലും വേണ്ടെന്ന് പറഞ്ഞാണ് മഞ്ജു ദിലീപിന്റെ ജീവിതത്തില്‍ നിന്നും ഒഴിഞ്ഞുപോയത്. 2015ലാണ് നിയമപരമായി വേര്‍പിരിഞ്ഞത്. ഇരുവരുടെയും മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് കഴിഞ്ഞത്. ഇതിന് പിന്നാലെ ദിലീപും കാവ്യയും വിവാഹം കഴിക്കുമെന്ന മട്ടില്‍ വാര്‍ത്തകളെത്തിയെങ്കിലും അതെല്ലാം ഗോസിപ്പാണെന്ന് പറഞ്ഞാമ് ഇവര്‍ തള്ളികളഞ്ഞത്. എന്നാല്‍ ഒരു നാള്‍ ഇവര്‍ വിവാഹം കഴിക്കുന്നു എന്ന വാര്‍ത്തയാണ് എത്തിയത്. 2016 നവംബര്‍ 25നാണ് ഇവര്‍ വിവാഹം ചെയ്്തത്.

നടന്‍ ദിലീപും കാവ്യയും വിവാഹജീവിതത്തിലേക്ക് കടന്നിട്ട് ഇന്ന് മൂന്നുവര്‍ഷം തികയുകയാണ്. താരലോകവും ആരാധകരും ആകാംഷയോടെ ഉറ്റുനോക്കിയ വിവാഹമായിരുന്നു ഇരുവരുടേതും. കൊച്ചിയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്.  മെഗാസ്റ്റാര്‍ മമ്മൂട്ടി, മീരാ ജാസ്മിന്‍, മേനക. ചിപ്പി ജോമോള്‍ തുടങ്ങി വന്‍ താരനിരയായിരുന്നു ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. നിരവധി വിമര്‍ശനങ്ങളാണ് വിവാഹത്തിന് മുന്‍പും ശേഷം ഇരുവരും നേരിട്ടത്. നടിയെ ആക്രമിച്ച കേസ് വിവാഹത്തിന് പിന്നാലെയാണ് ദിലീപിന്റെ ജീവിതത്തിലേക്ക് എത്തിയത്. കാവ്യയുടെ ഭാഗ്യദോഷം കാരണമാണ് ഇതെന്ന് ചിലര്‍ പറഞ്ഞപ്പോഴും കാവ്യയും മകളും ദിലീപിനെ കൈവിട്ടില്ല. കേസില്‍ ജയില്‍വാസം അനുഭവിച്ച് തിരിത്തെത്തിയ ദിലീപ് വീണ്ടും സിനിമയില്‍ സജീവമാകുകയും ചെയ്്തു. രണ്ടു പെണ്‍ മക്കളുമൊത്ത് ഇരുവരും സന്തോഷ ജീവിതം നയിക്കുകയുമാണ്. ഇരുവരുടെയും ജീവിതത്തിന് പൂര്‍ണതയേകി മകള്‍ മഹാലക്ഷ്മി എത്തിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഗംഭീരമായി താരസമ്പന്നമായിട്ടാണ് തങ്ങളുടെ മകള്‍ മീനാക്ഷിയുടെ ഒന്നാം പിറന്നാള്‍ ദിലീപും കാവ്യാ മാധവനും ആഘോഷിച്ചത്. കാവ്യയും ദിലീപിന്റെ മൂത്തമകള്‍ മീനാക്ഷിയുമാണ് ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് മൂന്നാം വിവാഹവാര്‍ഷികത്തില്‍ താരദമ്പതികള്‍ക്ക് ആശംസകള്‍ അറിയിക്കുകയാണ് ആരാധകര്‍.

Read more topics: # dileep kavya,# wedding anniversary
dileep kavya wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES