Latest News

പഠനം കഴിഞ്ഞ് ജോലിക്ക് കേറിയത് കൊച്ചിയിലെ ആസ്റ്ററില്‍; എന്റെ വിഷയങ്ങള്‍ ഉണ്ടായ സമയത്ത് പ്ലസ് ടുവിന് പഠിക്കുകയായിരുന്നു; പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെങ്കിലും അവള്‍ ഡോക്ടര്‍ ആയി; മീനാക്ഷിയെക്കുറിച്ച് ദീലിപ് പങ്ക് വച്ചത്

Malayalilife
 പഠനം കഴിഞ്ഞ് ജോലിക്ക് കേറിയത് കൊച്ചിയിലെ ആസ്റ്ററില്‍; എന്റെ വിഷയങ്ങള്‍ ഉണ്ടായ സമയത്ത് പ്ലസ് ടുവിന് പഠിക്കുകയായിരുന്നു; പ്രശ്‌നങ്ങള്‍ തീര്‍ന്നില്ലെങ്കിലും അവള്‍ ഡോക്ടര്‍ ആയി; മീനാക്ഷിയെക്കുറിച്ച് ദീലിപ് പങ്ക് വച്ചത്

അഞ്ചു വര്‍ഷത്തെ എംബിബിഎസ് പഠനവും ഹൗസ് സര്‍ജന്‍സിയും കഴിഞ്ഞ് മാസങ്ങള്‍ക്കു മുമ്പാണ് ദിലീപിന്റെയും മഞ്ജു വാര്യരുടേയും മകള്‍ മീനാക്ഷി ദിലീപ് കൊച്ചിയിലേക്ക് തിരിച്ചെത്തിയത്. എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് എത്തിയപ്പോള്‍ ഇനി ഉപരിപഠനമോ ജോലി എന്ന അച്ഛന്റെ ചോദ്യത്തിന് മീനാക്ഷി നല്‍കിയ ഉത്തരം ജോലി എന്നതായിരുന്നു. വിദേശത്ത് ഉപരിപഠനം നടത്താമെന്ന ഓപ്ഷന്‍ വച്ചിട്ടും മീനാക്ഷി തെരഞ്ഞെടുത്തത് നാട്ടില്‍ തന്നെ നില്‍ക്കാനും ഡോക്ടറായി പ്രാക്ടീസ് ചെയ്യാം എന്നുമുള്ള ഓപ്ഷനായിരുന്നു. ഡെര്‍മറ്റോളജിയിലാണ് മീനാക്ഷി സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്. ത്വക്ക്, മുടി, നഖം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും രോഗങ്ങള്‍ക്കുള്ള ചികിത്സകളുമാണ് ഡെര്‍മറ്റോളജിയില്‍ നല്‍കുന്നത്. വലിയ റിസ്‌കോ പ്രശ്നങ്ങളോ ടെന്‍ഷനോ ഒന്നുമില്ലാത്ത ഈ വിഭാഗത്തില്‍ ജോലി ചെയ്യാന്‍ കൊച്ചിയിലെ ഏറ്റവും മികച്ച ഹോസ്പിറ്റലില്‍ തന്നെയാണ് ദിലീപ് മകള്‍ക്ക് സൗകര്യമൊരുക്കിയത്.

അതായത്, കൊച്ചിയിലെ ആസ്റ്റര്‍ ഹോസ്പിറ്റലിലാണ് മീനാക്ഷി ഇപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നത്. നിലവില്‍ ഇവിടെ നാലു ലേഡി ഡോക്ടര്‍മാരാണുള്ളത്. അവരുടെ ജൂനിയറായി അഞ്ചാമത്തെ ഡോക്ടറായിട്ടാണ് മീനാക്ഷി ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. മികച്ച പരിശീലനം നേടിയ ശേഷം മകള്‍ക്ക് ഒരു ഡെര്‍മറ്റോളജിയില്‍ സ്പെഷ്യലൈസ് ചെയ്തിരിക്കുന്ന ഒരു ക്ലിനിക് തന്നെ തുടങ്ങാനാണ് ദിലീപ് പദ്ധതിയിട്ടിരിക്കുന്നതും. കഴിഞ്ഞ ദിവസം പുറത്തു വന്ന ഒരു ഇന്റര്‍വ്യൂവിലാണ് ദിലീപ് മകള്‍ ആളുപത്രിയില്‍ ജോയിന്‍ ചെയ്ത വിശേഷം അറിയിച്ചത്. 'മോള്‍ മീനാക്ഷി എന്റെ കൂടെ കട്ടക്ക് കൂടെ നില്‍ക്കുന്ന ആളാണ്. ഇത്രയും വിഷയങ്ങള്‍ ഉണ്ടായ സമയത്ത് അവള്‍ പ്ലസ് ടുവിന് പഠിക്കുകയിരുന്നു. അതുകഴിഞ്ഞു എന്റെ പ്രശ്നങ്ങള്‍ തീര്‍ന്നില്ലെങ്കിലും അവള്‍ ഡോക്ടര്‍ ആയി ഇവിടെ ആസ്റ്ററില്‍ ജോയിന്‍ ചെയ്തു. അവള്‍ എന്റെ ഏറ്റവും ബലമുള്ള ആളാണ്. എന്നെ അത്രയും സപ്പോര്‍ട്ട് ചെയ്യുന്ന എനിക്ക് എല്ലാത്തിനും കൂടെ നില്‍ക്കുന്ന ആളാണ്' എന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍.

മൂത്തമകള്‍ മീനാക്ഷിയുടെ പിന്തുണയേകുറിച്ച് പലവട്ടം ദിലീപ് വാചാലനായിട്ടുണ്ട്. മകള്‍ പ്ലസ് ടുവിനു പഠിക്കുമ്പോഴാണ് ജീവിതത്തിലെ ഏറ്റവും വലിയ വിഷയങ്ങള്‍ ഉണ്ടായതെന്നും ദിലീപ് പറഞ്ഞിട്ടുണ്ട്. ആ വിഷയങ്ങളില്‍ എല്ലാം എന്റെ ഒപ്പം മകള്‍ ഉണ്ടായിരുന്നു. അവള്‍ തന്ന പിന്തുണ പറയാതെ വയ്യ. എന്റെ വിഷയങ്ങളില്‍ ഒപ്പം നിന്നതിനൊപ്പം എന്‍ട്രന്‍സിനു പഠിച്ച് നല്ല മാര്‍ക്കോടെ പാസായി ഇപ്പോള്‍ ഡോക്ടര്‍ ആണെന്നാണ് ദിലീപ് അഭിമാനത്തോടെ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നും മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്. ബിരുദാദാന ചടങ്ങില്‍ ദിലീപും കാവ്യ മാധവനും പങ്കെടുത്ത ചിത്രങ്ങള്‍ വൈറലായിരുന്നു. സ്വപ്ന സാക്ഷാത്കാരം എന്ന അടിക്കുറിപ്പോടെയാണ് അന്ന് ദിലീപ് ചിത്രം പങ്കുവെച്ചത്.

മീനാക്ഷിയുടെ കഠിനാദ്ധ്വാനത്തിനും ആത്മസമര്‍പ്പണത്തിനുള്ള ഫലമാണ് ഈ നിമിഷമെന്ന് കാവ്യ മാധവന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ''അഭിനന്ദനങ്ങള്‍ ഡോ. മീനാക്ഷി ഗോപാലകൃഷ്ണന്‍. നിന്റെ കഠിനാദ്ധ്വാനവും ആത്മസമര്‍പ്പണവും കൊണ്ടാണ് അത് സാധിച്ചത്. ഞങ്ങള്‍ക്ക് അഭിമാനം തോന്നുന്നു.''എന്ന അടിക്കുറിപ്പോടെയാണ് കാവ്യാ മാധവന്‍ മീനാക്ഷിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

dileep about meenakshi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES