മോഹന്‍ലാലിനൊപ്പം അഭിനയിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് വെളിപ്പെടുത്തി സീരിയല്‍ താരം ദര്‍ശന ദാസ്. ഒന്നും ഒന്നും മൂന്നിന്റെ വേദിയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. മലയാള സീരിയലുകളിലെ നിറസാന്നിധ്യങ്ങളായ നിയ, ദര്‍ശന, അശ്വതി എന്നിവരാണ് ഒന്നും ഒന്നും മൂന്നിന്റെ 16ാം എപ്പിസോഡില്‍ അതിഥികളായി എത്തിയിരുന്നത്. കല്യാണി എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലൂടെ അഭിനയരംഗത്തേക്കു കടന്നുവന്ന താരമാണ് നിയ. വിജയ് നായകനായ വേട്ടൈക്കാരനില്‍ നിയ അഭിനയിച്ചിട്ടുണ്ട്. മലയാള സീരിയലിലെ ശ്രദ്ധേയ താരമാണ് ദര്‍ശന. ഇതുവരെ നാലു സീരിയലുകള്‍ അഭിനയിച്ച മലയാള സീരിയലിലെ നിറസാന്നിധ്യമായി കഴിഞ്ഞു. മഴവില്‍ മനോരമയിലെ സൂപ്പര്‍ ഹിറ്റ് സീരിയലായ ഭ്രമണത്തില്‍ അഭിനയിക്കുന്ന അശ്വതി മികച്ചൊരു ഗായിക കൂടിയാണ്.
റിമിയുടെ ടോമിയുടെ തമാശകളും രസകരമായ ഗെയിമുകളും കൊണ്ട് ആഘോഷമായ എപ്പിസോഡില്‍ സ്വന്തം ജീവിതത്തെക്കുറിച്ചും പ്രിയതാരങ്ങള്‍ മനസ്സ് തുറന്നു. വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിന് ഇതിനിടയിലാണ് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം വെളിപ്പെടുത്താന്‍ റിമി ഇവരോട് ആവശ്യപ്പെട്ടത്. തന്റെ ബ്യൂട്ടിക് നല്ലൊരു സ്ഥാപനമായി മാറണമെന്ന ആഗ്രഹമാണ് നിയ പങ്കുവെച്ചത്. ലോകം മുഴുവന്‍ സഞ്ചരിച്ചു എല്ലാ രുചികളും അറിയണമെന്ന് അശ്വതിയും പറഞ്ഞു.
ദര്‍ശനയുടെ ഊഴമെത്തിയപ്പോള്‍ നല്ലൊരു സ്നേഹിക്കുന്ന ഭര്‍ത്താവിനെയായിരിക്കും നല്ലൊരു ഭര്‍ത്താവിനെ വേണമെന്നും എന്നാല്‍ അച്ഛന് ലാലേട്ടനെ വളരെ ഇഷ്ടമാണെന്നും അദ്ദേഹത്തോടൊപ്പം അഭിനയിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും ദര്‍ശന പറഞ്ഞു. ദര്‍ശനയുടെ ആഗ്രഹം കേട്ട റിമി ലാലേട്ടനോ മറ്റാരെങ്കിലും ഇതു കാണുകയാണെങ്കില്‍ ദര്‍ശനയെ ഏതെങ്കിലും ഒരു സീനിലെങ്കിലും ഒപ്പം അഭിനയിപ്പിക്കണമെന്ന് റിമി അഭ്യര്‍ഥിച്ചു. ഈ കുട്ടിയുടെ അച്ഛന്‍ ലാലേട്ടന്റെ വലിയൊരു ആരാധകനാണെന്നും റിമി പറഞ്ഞു