മീന്‍ വില്‍പ്പന രംഗത്ത് കത്തി നില്‍ക്കകയാണ് ഇപ്പോള്‍ ധര്‍മ്മജന്‍.നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ 'ധര്‍മൂസ് ഫിഷ് ഹബ്' മത്സ്യവില്‍പന ശൃംഖലയില ഏറ്റെടുത്ത് വിജയരാഘവനും. കോട്ടയത്താണ് ധര്‍മൂസ് ഫിഷ് ഹബിന്റെ പുതിയ ഫ്രാഞ്ചൈസിക്ക് തുടക്കമായത്. ബിജു മേനോന്‍ ആയിരുന്നു ഉദ്ഘാടകന്‍. രമേശ് പിഷാരടി, സുരേഷ് കൃഷ്ണ, വിജരാഘവന്‍,ധര്‍മജന്‍, കലാഭവന്‍ പ്രചോദ്, പൊന്നമ്മ ബാബു, കോട്ടയം പ്രദീപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.കോട്ടയത്ത് കളത്തിപ്പടിയിലാണ് ധര്‍മൂസ് ഫിഷ് ഹബ് തുടങ്ങിയിരിക്കുന്നത്. വന്‍ജനാവലിയായിരുന്നു ഉദ്ഘാടനത്തിനു തടിച്ചുകൂടിയത്. ഒരു സാധാരണക്കാരനായി എത്തിയ ധര്‍മ്മജനു ഈ പുത്തന്‍ സംരംഭം നല്ല വരുമാനം നേടി കൊടുക്കുന്നുണ്ട്.

വിജയരാഘവന്‍ ഈ ഫ്രാഞ്ചൈസി ഏറ്റെടുക്കാന്‍ കാരണം ധര്‍മജന്‍ തന്നെ പറയുന്നു: കുട്ടേട്ടന്‍ (വിജയരാഘവന്‍) കൊച്ചിയില്‍ ഷൂട്ടിങിനു വരുമ്പോഴൊക്കെ എന്നെ വിളിക്കും, 'ധര്‍മജാ ഞാന്‍ അവിടെ വരുമ്പോള്‍ നല്ല മീന്‍ തരണമെന്ന്.' അപ്പോള്‍ ഞാന്‍ പറയും 'ചേട്ടാ ഇനി മുതല്‍ ഇങ്ങോട്ടു വരണ്ട ഞങ്ങള്‍ അങ്ങോട്ടുവരാമെന്ന്.വിജയരാഘവന്‍, നാദിര്‍ഷാ, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, രമേഷ് പിഷാരടി, ടിനി ടോം എന്നിവരാണു ഫ്രാഞ്ചൈസികള്‍ എടുക്കുന്നത്. മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. കൊച്ചിയിലെ മല്‍സ്യബന്ധന ഹബ്ബുകളായ മുളവുകാട്, വൈപ്പിന്‍, വരാപ്പുഴ, ചെല്ലാനം എന്നിവിടങ്ങളിലെ മീന്‍പിടിത്തക്കാരില്‍നിന്നു നേരിട്ടു മീന്‍ വാങ്ങി അയ്യപ്പന്‍കാവിലെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ വില്‍പനയ്ക്ക് എത്തിക്കുന്ന രീതി സാമ്പത്തികവിജയം കണ്ടതോടെയാണു കൂടുതല്‍ താരങ്ങള്‍ പങ്കുചേരുന്നത്. പ്രതിദിനം ശരാശരി രണ്ടര ലക്ഷം രൂപയുടെ വില്‍പനയുണ്ട്.
ഇടനിലക്കാരെ ഒഴിവാക്കുന്നതിനാല്‍ മീന്‍പിടിത്തക്കാര്‍ക്കു കൂടുതല്‍ മികച്ച നിരക്കു ലഭിക്കുന്നുണ്ടെന്നു ധര്‍മജന്‍ പറയുന്നു. സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നതിനു മുന്‍പ് പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ കൂട്ടത്തില്‍ മീന്‍പിടിക്കാന്‍ പോകുമായിരുന്ന ധര്‍മജന് ഇത്തരം രീതികള്‍ അറിയാമെന്നതും ഗുണകരമായി. മീന്‍പിടിത്തക്കാര്‍ക്ക് എപ്പോള്‍ പിടിക്കുന്ന മീനും ഉടന്‍ ധര്‍മൂസ് ഹബ്ബില്‍ എത്തിക്കാമെന്നതാണു വിജയത്തിനു പിന്നിലെ ഘടകങ്ങളിലൊന്ന്.അയ്യപ്പന്‍കാവിലെ കടയില്‍ മീന്‍ വിഭവങ്ങള്‍ പാകംചെയ്തു കൊടുക്കാനും തുടങ്ങി. ഫോണ്‍വഴി ആവശ്യപ്പെട്ടാല്‍ അര മണിക്കൂറിനകം നാടന്‍ രീതിയില്‍ പാകപ്പെടുത്തി നല്‍കും. നിശ്ചിത സ്ഥലങ്ങളില്‍ ഹോം ഡെലിവറിയുമുണ്ട്. ഫ്രാഞ്ചൈസികളിലും പാകംചെയ്ത മീന്‍ വിഭവങ്ങളുടെ വില്‍പനയുണ്ടാകും. സിനിമാതാരങ്ങള്‍ അല്ലാത്തവര്‍ക്കും ഫ്രാഞ്ചൈസി നല്‍കുമെന്നു ധര്‍മജന്‍ പറയുന്നു.