സോഷ്യല്‍ മീഡിയയില്‍ തരംഗമായി ബലൂണ്‍ ഷോര്‍ട്ട് ഫിലിം. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ വേദയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ജോതിഷ് താബോര്‍ സംവിധാനം ചെയ്തിരിക്കുന്ന ഷോര്‍ട്ട് ഫിലിം ഒരു പാട് സന്ദേശങ്ങള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കുന്ന ഒന്നാണ്.
രണ്ടു പെണ്‍കുട്ടികളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. വേദ ധര്‍മജനോടൊപ്പം നിരഞ്ജന ജിനേഷ്, പ്രിയ ജിനേഷ്, നോബിള്‍ ജോസ് എന്നിവരും അഭിനയിക്കുന്നു. നിറമുള്ള ഒരൊറ്റ ബലൂണ്‍ കൊണ്ട് ഓരോ തുള്ളി വെള്ളവും അമൂല്യമാണെന്ന് തെളിയിക്കുകയാണ് ഈ ഹ്രസ്വ ചിത്രം.
വെറുതെ പാഴായിപ്പോകുന്ന ഒരിറ്റ് ജലം പോലും കളയരുതെന്ന് നമ്മെ പഠിപ്പിക്കുന്നത് ഒരു തെരുവ് പെണ്‍കുട്ടിയായാണ് ചിത്രത്തില്‍ വേദ എത്തുന്നത്. സമൂഹത്തില്‍ മുഖ്യധാരയില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം കുഞ്ഞു മനസുകളിലൂടെ ലളിതമായി അവതരിപ്പിക്കുകയാണ് സംവിധായകന്‍.
ചിത്രം നിര്‍മിച്ചിരിക്കുന്നത് ധര്‍മജന്‍ ബോള്‍ഗാട്ടി തന്നെയാണ്. എഡിറ്റിംഗ്- പ്രേം സായ്, ക്യാമറ- അബി രാജി, ശ്രീജിത്ത് വിജയന്‍.