സായ് പല്ലവി- ധനുഷ് ഗാനം റൗഡി ബേബി യൂട്യൂബില്‍ ട്രെന്‍ഡിങ് നമ്പര്‍ വണ്‍. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മാരി 2ലെ വീഡിയോ സോംഗാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഇപ്പോള്‍ തന്നെ വീഡിയോ കണ്ടവരുടെ എണ്ണവും 40 ലക്ഷം കടന്നു. നവംബര്‍ അവസാനത്തോടെ യൂട്യൂബില്‍ എത്തിയ ഇതിന്റെ തന്നെ ലിറിക്കല്‍ വീഡിയോ നാല് കോടിക്ക് മുകളില്‍ വ്യൂസ് നേടി മുന്നിലെത്തിയിട്ടുണ്ട്. പ്രതീക്ഷിച്ച പോലെ തന്നെ സായിയുടെ തട്ട് പൊളിപ്പന്‍ ചുവടുകള്‍ കൊണ്ട് ശ്രദ്ധേയമായി മാറുകയാണ് റൗഡി ബേബി.
ആറാത്ത് ആനന്ദി എന്ന ഓട്ടോ ഡ്രൈവര്‍ കഥാപാത്രമായാണ് സായ് പല്ലവിയുടെ വരവ്. ധനുഷ് നായകനാവുന്ന ചിത്രത്തില്‍ വരലക്ഷ്മി ശരത്കുമാറാണ് മറ്റൊരു നായിക. പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് തമിഴ്‌നാട് സ്വദേശിയായ സായ്. ചിത്രത്തില്‍ മലയാളി സാന്നിധ്യമായി നടന്‍ ടൊവിനോ തോമസ്സുമുണ്ട്. ബീജയെന്ന വില്ലന്‍ വേഷമാണ്. കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നതും ടൊവിനോ തന്നെയാണ്. 2015 ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് ചിത്രം. റൊമാന്റിക് ആക്ഷന്‍ വിഭാഗത്തിലാണ് ചിത്രം. ആദ്യ ഭാഗത്തില്‍ കാജല്‍ അഗര്‍വാളായിരുന്നു നായിക.
ഉടന്‍ തന്നെ മലയാള സിനിമയില്‍ സായ് എത്തുന്നതും കാത്തിരിപ്പാണ് ആരാധകര്‍. വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍