Latest News

അക്ഷരങ്ങളിലൂടെ ഞാന്‍ ജന്മം നല്‍കിയ കല്ലുവായി നീ അഭിനയിക്കാന്‍  എത്തിയപ്പോള്‍ ശരിക്കും അത്ഭുതം തോന്നി; മാളികപ്പുറമായി നീ ക്യാമറയ്ക്ക് മുന്നില്‍ പകര്‍ന്നാടിയപ്പോള്‍ അമ്മമാര്‍ക്കും മുത്തശ്ശിമാര്‍ക്കും കുട്ടികള്‍ക്കും എല്ലാം  പ്രിയപ്പെട്ടവളായി; ദേവനന്ദയ്ക്ക് പിറന്നാള്‍ ആശംസിച്ച് അഭിലാഷ് പിള്ള കുറിച്ചത്

Malayalilife
 അക്ഷരങ്ങളിലൂടെ ഞാന്‍ ജന്മം നല്‍കിയ കല്ലുവായി നീ അഭിനയിക്കാന്‍  എത്തിയപ്പോള്‍ ശരിക്കും അത്ഭുതം തോന്നി; മാളികപ്പുറമായി നീ ക്യാമറയ്ക്ക് മുന്നില്‍ പകര്‍ന്നാടിയപ്പോള്‍ അമ്മമാര്‍ക്കും മുത്തശ്ശിമാര്‍ക്കും കുട്ടികള്‍ക്കും എല്ലാം  പ്രിയപ്പെട്ടവളായി; ദേവനന്ദയ്ക്ക് പിറന്നാള്‍ ആശംസിച്ച് അഭിലാഷ് പിള്ള കുറിച്ചത്

ബാലതാരം ദേവനന്ദയ്ക്ക് പിറന്നാള്‍ ആശംസയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. മാളികപ്പുറം ചിത്രത്തിന്റെ തിരക്കഥ രചിക്കുന്ന വേളയിലെ ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടാണ് പിറന്നാള്‍ ആശംസ അറിയിച്ചത്...

അക്ഷരങ്ങളിലൂടെ ഞാന്‍ ജന്മം നല്‍കിയ കല്ലുവായി നീ അഭിനയിക്കാന്‍ എത്തിയപ്പോള്‍ ശെരിക്കും അത്ഭുതം തോന്നി. കാരണം, എഴുതുമ്പോള്‍ ഞാന്‍ മനസ്സില്‍ കണ്ട കല്ലുവിന്റെ മുഖം തന്നെയായിരുന്നു നിനക്ക്. മാളികപ്പുറമായി നീ ക്യാമറയ്ക്ക് മുന്നില്‍ പകര്‍ന്നാടിയപ്പോള്‍ അമ്മമാര്‍ക്കും മുത്തശ്ശിമാര്‍ക്കും കുട്ടികള്‍ക്കും എല്ലാം നീ പ്രിയപ്പെട്ടവളായി....ഇനിയും ഒരുപാട് കഥാപാത്രങ്ങളായി അത്ഭുതപ്പെടുത്തുന്നത് കാണാന്‍ കാത്തിരിക്കുന്നു. എന്റെ കല്ലുവിന് ഒരായിരം പിറന്നാള്‍ ആശംസകള്‍.'- അഭിലാഷ് പിള്ള കുറിച്ചു.

2019-ല്‍ ഇറങ്ങിയ തൊട്ടപ്പന്‍ എന്ന ചിത്രത്തിലാണ് ദേവ നന്ദ ആദ്യമായി അഭിനയിക്കുന്നത്. മൈ സാന്റാ, മിന്നല്‍ മുരളി, ആറാട്ട്, ഹെവന്‍, സൈമണ്‍ ഡാനിയേല്‍, ദി ടീച്ചര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ശേഷമാണ് മാളികപ്പുറത്തിലേക്ക് വരുന്നത്.

മാളികപ്പുറത്തിന് ശേഷം 2018, നെയ്മര്‍, സാല്‍മോന്‍ 3 ഡി, സോമന്റെ കൃതാവ്,ഗു തുടങ്ങിയ സിനിമകളില്‍ ദേവ നന്ദ അഭിനയിച്ചിട്ടുമുണ്ട്.

താരം പിറന്നാള്‍ ദിനത്തില്‍ ഇവര്‍ സ്വന്തമാക്കിയ ഒരു സമ്മാനത്തെ ചൊല്ലിയും് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നത്.ഇന്നോവ ഹൈ ക്രോസ് ഹൈബ്രിഡ് വാഹനമാണ് ദേവനന്ദ വാങ്ങിയിരിക്കുന്നത്. മാര്‍ക്കറ്റില്‍ ലക്ഷങ്ങള്‍ വില വരുന്ന വാഹനമാണ് ഇത്. ഇതിന്റെ സെക്കന്‍ഡ് ഹാന്‍ഡ് പതിപ്പ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഫോട്ടോകള്‍ താരം തന്നെ പങ്കുവെച്ചിട്ടുണ്ട്. ഏകദേശം 31 ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഇതേ മോഡല്‍ വാഹനത്തിന്റെ പുതിയ എക്‌സ് ഷോറൂം വിലയാണ് ഇത്.

അതേസമയം നിരവധി ആളുകള്‍ ആണ് ഈ സംഭവത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തുവന്നത്. ഇത്രയും ചെറിയ കുട്ടിക്ക് എന്തിനാണ് ഇത്രയും ലക്ഷം രൂപയുടെ വണ്ടി എന്നാണ് ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്. എന്നാല്‍ അത് അവരുടെ സ്വന്തം വരുമാനം കൊണ്ട് വാങ്ങിയതാണ് എന്നും അവര്‍ക്ക് സിനിമയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പല സ്ഥലങ്ങളിലും സഞ്ചരിക്കാന്‍ ഉണ്ടാവും എന്നും അതുകൊണ്ടുതന്നെ ഇതൊരു അനാവശ്യ ചെലവായി തോന്നുന്നില്ല എന്നും ഇത് ഒരു തരത്തില്‍ നോക്കിയാല്‍ ഒരു ഇന്‍വെസ്റ്റ്‌മെന്റ് ആണ് എന്നുമാണ് മറ്റൊരു വിഭാഗം ആളുകള്‍ പറയുന്നത്.


 

Read more topics: # ദേവനന്ദ
devenanda new ride innova

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക