ഇന്നലെയാണ് 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതില്‍ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയും നടിക്കുള്ള അവാര്‍ഡ് വിന്‍സി അലോഷ്യസും നേടി. ഈ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയത് തന്മയ സോള്‍ ആയിരുന്നു. അതേസമയം മാളിക്കപുറം താരം ദേവനന്ദയ്ക്ക് പുരസ്‌ക്കാരം കൊടുക്കാത്തതില്‍ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയായിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഭിന്ന അഭിപ്രായങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തി. 'മാളികപ്പുറം' സിനിമയിലെ ദേവനന്ദയ്ക്ക് അവാര്‍ഡ് കൊടുത്തില്ല എന്നതാണ് ചര്‍ച്ചയായത്. ദേവനന്ദയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം പോലും നല്‍കാതിരുന്നത് ശരിയായില്ലെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നടന്‍ ശരത് ദാസ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു.
ശരത് ദാസിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു:
എല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍. എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും, മനസ്സുകൊണ്ടും, ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാര്‍ഡ് തന്നു കഴിഞ്ഞു മോളെ........
ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്.അവാര്‍ഡ് കിട്ടിയില്ലെങ്കിലും 'മാളികപ്പുറം' സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീര്‍ച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും എന്ന് സന്തോഷ് ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ മനസില്‍ മികച്ച ബാലതരം ദേവനന്ദയും മികച്ച ജനപ്രീതി നേടിയ സിനിമ മാളികപ്പുറവും ആണെന്നും, സംസ്ഥാന അവാര്‍ഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നുവെന്നും സന്തോഷ് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണംജനകീയ അംഗീകാരത്തോളം വരില്ല മറ്റൊരു പുരസ്‌കാരവും....അവാര്‍ഡ് കിട്ടിയില്ലെങ്കിലും 'മാളികപ്പുറം' സിനിമ കണ്ട ലക്ഷ കണക്കിന് ആളുകളുടെ മനസ്സിലെ ഏറ്റവും മികച്ച ബാലനടി പുരസ്‌കാരം തീര്‍ച്ചയായും ദേവനന്ദ എന്ന കുട്ടിക്ക് ഉണ്ടാവും...ഒരു സ്പെഷ്യല്‍ ജൂറി അവാര്‍ഡ് എങ്കിലും കൊടുക്കാമായിരുന്നൂ..കൂടുതല്‍ ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി.. കൊച്ചു കുട്ടികള്‍ പോലും തകര്‍ത്തഭിനയിച്ച ചിത്രം ആയിരുന്നു 'മാളികപ്പുറം'..
അതിനുള്ള അവാര്‍ഡ് ജനങ്ങള്‍ അപ്പോഴേ തിയേറ്ററുകളില്‍ നല്‍കി കഴിഞ്ഞ്..വര്‍ത്തമാന കേരളത്തില്‍ ഈ സിനിമയ്ക്കോ ഇതിലെ അഭിനേതാക്കള്‍ക്കോ ഒരു അവാര്‍ഡ് നിങ്ങള്‍ ആരെങ്കിലും പ്രതീക്ഷിച്ചിരുന്നോ ?എന്തൊക്കെ ആയാലും, സംസ്ഥാന അവാര്‍ഡ് നേടിയ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ ..(വാല്‍ കഷ്ണം.. എന്റെ മനസ്സില്‍ മികച്ച ബാലതരം ദേവനന്ദ യും മികച്ച ജനപ്രീതി നേടിയ സിനിമ 'മാളികപ്പുറ'വും ആണ്.....സംസ്ഥാന അവാര്‍ഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നു.. )ആ്യ ടമിവേീവെ ജമിറശ േ(മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല ).