Latest News

വിവാഹശേഷം നടത്തിയ ആദ്യ ഫോട്ടോ ഷൂട്ടില്‍ വൈറലായി ദീപിക; ആതിവ ഗ്ലാമറസായി ബിക്കിനി വേഷത്തിലെത്തിയ നടിക്ക് സോഷ്യല്‍മീഡിയയില്‍ പൊങ്കാല

Malayalilife
വിവാഹശേഷം നടത്തിയ ആദ്യ ഫോട്ടോ ഷൂട്ടില്‍ വൈറലായി ദീപിക; ആതിവ ഗ്ലാമറസായി ബിക്കിനി വേഷത്തിലെത്തിയ നടിക്ക് സോഷ്യല്‍മീഡിയയില്‍ പൊങ്കാല

ബോളിവുഡ് നടി ദീപിക പദുക്കോണ്‍ വിവാഹശേഷം നടത്തിയ ആദ്യ ഫോട്ടോഷൂട്ടിനു പൊങ്കാല. ഒരു സ്വകാര്യ മാസികയുടെ ഫോട്ടോഷൂട്ടിനായി ഗ്ലാമറസ് വേഷം ധരിച്ച് പോസ് ചെയ്ത നടിക്ക് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നിരിക്കുന്നത്.


നടി ഫോട്ടോഷൂട്ടിനായി അതീവ ഗ്ലാമറസ് വേഷം ധരിച്ചതാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്. വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ച് കൂടെയെന്നാണ് ചിത്രങ്ങള്‍ പങ്ക് വച്ചതോടെ വിമര്‍ശകര്‍ ഉയര്‍ത്തുന്ന ചോദ്യം.ഫോട്ടോഷൂട്ട് ഒക്കെ കൊള്ളാം പക്ഷേ ഇങ്ങനെ അതിരു വിടരുത് ' എന്നൊക്കെ തുടങ്ങി നിരവധി വിമര്‍ശനങ്ങളാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ച ചിത്രങ്ങള്‍ക്കു താഴെ വന്നത്. ബിക്കിനി പോലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് ചിത്രങ്ങള്‍ക്കു പോസ് ചെയ്ത ദീപികയെ അപൂര്‍വം ചിലര്‍ പിന്തുണയ്ക്കുകയും ചെയ്തു.

വിമര്‍ശകരോട് ദീപിക ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ തെന്നിന്ത്യന്‍ നടി സമന്തയും സമാന രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.വിവാഹശേഷം ബിക്കിനി ധരിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചതിനായിരുന്നു സാമന്തയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നത്. ഇതേ അവസ്ഥയാണ് ദീപികയ്ക്കും. നവംബര്‍ 14, 15 തിയതികളില്‍ ഇറ്റലിയിലെ ലേക്ക് കോമ റിസോര്‍ട്ടില്‍ വച്ചായിരുന്നു ദീപികയുടെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹം. വിവാഹവും തുടര്‍ന്ന് നടന്ന വിവാഹസല്‍ക്കാരങ്ങളും വലിയ വാര്‍ത്തയായതിനു പിന്നാലെയാണ് പുതിയ വിവാദം.

Read more topics: # deepika-s-smoking-hot-photoshoot
deepika-s-smoking-hot-photoshoot

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES