Latest News

ലിവിങ് റിലേഷനിലുള്ള പങ്കാളികള്‍ വിവാഹിതരായി കഴിഞ്ഞാല്‍ ജീവിതത്തിലെന്തെങ്കിലും മാറ്റമുണ്ടാകുമോ ? അഭിമുഖത്തില്‍ കിട്ടിയ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദീപിക പദുക്കോണ്‍

Malayalilife
 ലിവിങ് റിലേഷനിലുള്ള പങ്കാളികള്‍ വിവാഹിതരായി കഴിഞ്ഞാല്‍ ജീവിതത്തിലെന്തെങ്കിലും മാറ്റമുണ്ടാകുമോ ? അഭിമുഖത്തില്‍ കിട്ടിയ ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ദീപിക പദുക്കോണ്‍

വിവാഹം എന്ന് കേൾക്കുമ്പോൾ മുഖം തെളിയുന്ന ആളുകൾക്ക് പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തിന് ലിവിങ് ടുഗദർ എന്നതിനോട് ഒട്ടും യോജിപ്പില്ലെന്നു വേണം കരുതാൻ. സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ ലിവിങ് ടുഗദറിൽ ജീവിതം കണ്ടെത്തുമ്പോൾ വിമർശന ശരങ്ങളും ഒപ്പം കൂടാറുണ്ട്. ഇത്തരത്തിൽ ഒരു ചോദ്യം അഭിമുഖത്തിൽ നേരിട്ടപ്പോൾ ബോളിവുഡ് നടി ദീപിക പദുക്കോൺ പറഞ്ഞ ഉത്തരമാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈലായിരിക്കുന്നത്.

ഒരുപാട് നാൾ ഒന്നിച്ചു ജീവിച്ചശേഷം വിവാഹ കഴിക്കുമ്പോൾ ജീവിതത്തിൽ എന്തെങ്കിലും മാറ്റം അനുഭവപ്പെടുമോ? എന്നത് താരങ്ങൽ നേരിടുന്ന പതിവ് ചോദ്യമാണ്. അടുത്തിടെ വിവാഹിതയായ ബോളിവുഡ് താരം ദീപിക പദുകോണും ഒരു അഭിമുഖത്തിൽ ഈ ചോദ്യത്തിനു മറുപടി നൽകി. ''വിവാഹശേഷം ഞങ്ങളുടെ ബന്ധത്തിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. എനിക്ക് അവ വാക്കുകളിൽ പ്രകടിപ്പിക്കുക സാധ്യമല്ല. പക്ഷേ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എനിക്കിപ്പോൾ കൂടുതൽ ഉറപ്പും സന്തോഷവും തോന്നുന്നു. നല്ലൊരു അനുഭവമാണിത്'' ദീപിക പറഞ്ഞു.

ഏറെ നാളത്തെ പ്രണയത്തിനശേഷമാണു രൺവീർ സിങ്ങും ദീപിക പദുകോണും വിവാഹിതരായത്. 4 വർഷം മുൻപായിരുന്നു ഇവരുടെ വിവാഹനിശ്ചയം. ഇതിനുശേഷം ഇരുവരും ഒന്നിച്ചായിരുന്നു താമസം. ദീപിക രൺവീർ വിവാഹ വാർത്ത പുറത്തു വന്ന അവസരത്തിൽ ഇനി വിവാഹത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ ഉന്നയിച്ചിരുന്നു.ദീപികയേയും രൺവീറിനെയും പരിഹസിക്കുന്ന രീതിയിലായിരുന്നു പലരുടേയും കമന്റുകൾ. അന്ന് ചോദ്യം ഉന്നയിച്ചവർക്കുള്ള മറുപടി കൂടിയാണ് ഇതെന്നും ദീപികരൺവീർ ആരാധകർ പറയുന്നു. 2018 നവംബർ 14ന് ഇറ്റലിയിലെ ആഡംബര വിവാഹവേദിയായ ലേക് കോമോയിലെ ചടങ്ങിൽ ഇവർ വിവാഹിതരായി.

deepika-padukone-about-living-together-relation

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES