അഞ്ച് വര്‍ഷത്തെ പ്രണയം വിവാഹത്തില്‍ കലാശിച്ചപ്പോള്‍ പിന്‍കഴുത്തിലൊളിപ്പിച്ച മുന്‍കാമുകന്റെ ഓര്‍മ്മകള്‍ തേച്ച് മായ്ച്ച് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണ്‍. ബോളിവുഡിലെ മിന്നുന്ന താരമായ രണ്‍വീര്‍ സിങിനെ തന്റെ ഭര്‍ത്താവാക്കും മുന്‍പ് പിന്‍ കഴുത്തില്‍ പച്ച കുത്തിയ ആ പേരായിരുന്നു ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം വാര്‍ത്ത.
നടന്‍ രണ്‍ബീര്‍ കപൂറുമായി പ്രണയത്തിലായിരുന്ന കാലത്താണ് പിന്‍ കഴുത്തില്‍ ദീപിക ആര്‍കെ എന്ന് പച്ച കുത്തിയത്. ഇത് നാളുകളോളം അവിടെ തന്നെ താരം മായാതെ സൂക്ഷിച്ചു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന വിവാഹച്ചടങ്ങില്‍ ദീപികയുടെ കഴുത്തില്‍ ഇപ്പോഴും ഈ 'ഓര്‍മ്മ' ഉണ്ടോ എന്നാണ് ക്യാമറാ കണ്ണുകള്‍ തിരഞ്ഞത്. എന്നാല്‍ ഇത് ദീപിക മായ്ച്ചു കളഞ്ഞത് മാധ്യമങ്ങള്‍ കൃത്യമായി ശ്രദ്ധിക്കുകയും ശ്രദ്ധിച്ചു.
രണ്‍വീര്‍ സിംഗുമായി ഇറ്റലിയില്‍ നടന്ന വിവാഹച്ചടങ്ങിന്റെയും പിന്നീട് ബോളിവുഡിലെ സഹപ്രവര്‍ത്തകര്‍ക്കായി നല്‍കിയ മുംബൈയിലെ വിരുന്നു സല്‍ക്കാരത്തിന്റെയും പുറത്തു വന്ന ചിത്രങ്ങളില്‍ താരം പച്ചകുത്ത് മേക്കപ്പ് കൊണ്ടു മായ്ച്ചു കളഞ്ഞ രീതിയിലായിരുന്നു പ്രത്യക്ഷപ്പെട്ടത്. രണ്‍വീറുമായി വിവാഹം കഴിഞ്ഞതോടെയാണോ ഡി പി ഇങ്ങിനെ ചെയ്തതെന്നാണ് ചോദ്യം.
ഇറ്റാലിയന്‍ റിസോര്‍ട്ടില്‍ ആഡംബരത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു താരവിവാഹം. കൊങ്കണിയിലും പഞ്ചാബിയിലും ചടങ്ങുകള്‍ നടന്നിരുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ രണ്ടുപേരുടെയും ചിത്രങ്ങള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരുടെ വന്‍ തിരക്കായിരുന്നു അനുഭവപ്പെട്ടത്. താരദമ്പതികളുടെ ഏറ്റവും അടുപ്പത്തോടെയും സന്തോഷത്തോടെയുമുള്ള ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയിലായിരുന്നു ആര്‍കെ എന്നു പച്ചകുത്തിയിരുന്ന താരത്തിന്റെ പിന്‍കഴുത്ത് ശൂന്യമായത് ഫോട്ടോഗ്രാഫര്‍മാരുടെ കണ്ണില്‍പെട്ടത്.