Latest News

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രണ്‍വീര്‍ - ദീപിക വിവാഹത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്; ഇന്‍സ്റ്റാഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കു വെച്ച് താരദമ്പതികള്‍

Malayalilife
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രണ്‍വീര്‍ - ദീപിക വിവാഹത്തിന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്; ഇന്‍സ്റ്റാഗ്രാം പേജിലൂടെ ചിത്രങ്ങള്‍ പങ്കു വെച്ച് താരദമ്പതികള്‍

ആരാധകര്‍ ഏറെ കാത്തിരുന്ന താരവിവാഹത്തിന്റെ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ല ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ നടന്ന ദീപിക പദുകോണ്‍- രണ്‍വീര്‍ സിംങ് ആഡംബര വിവാഹത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇന്ന് ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ചത്. 

വിവാഹ ചടങ്ങിനെത്തിയവരോട് അനുമതിയില്ലാതെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആരാധകര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു. ഇറ്റലിയിലാണെങ്കിലും ഉത്തരേന്ത്യന്‍ ആചാരപ്രകാരമായിരിന്നു ചടങ്ങുകള്‍.  

ആറു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ബുധനാഴ്ചയാണ് ദീപികയുടെ കഴുത്തില്‍ രണ്‍വീര്‍ മിന്നുകെട്ടിയത്. കൊങ്കിണി ആചാര പ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍. ഇറ്റലിയില്‍  രാജകീയ പ്രൗഢിയോടെയാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 

നവംബര്‍ 21ന് ബംഗളൂരുവിലെ ദീപികയുടെ ജന്മനാട്ടിലും സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും താരങ്ങള്‍ക്കുമായി നവംബര്‍ 28ന് മുംബൈയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലും വിവാഹ സല്‍കാരങ്ങള്‍ ഒരുക്കുന്നുണ്ട്.

 

bollywood,deepika padukon,ranveer,new marriage photos

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES