Latest News

യുവതികളില്‍ നിന്ന് മാറി നില്‍ക്കുകയെന്നത് ശബരിമലയിലെ പ്രതിഷ്ഠയുടെ ആവശ്യമെന്ന് ദീപ രാഹുല്‍ ഈശ്വര്‍; ആര്‍ത്തവമല്ല യുവതികള്‍ മല ചവിട്ടുന്നതിന് തടസം; ഒരു കാരണവശാലും ഞാന്‍ ശബരിമല കയറില്ലെന്ന് ദീപ

Malayalilife
യുവതികളില്‍ നിന്ന് മാറി നില്‍ക്കുകയെന്നത് ശബരിമലയിലെ പ്രതിഷ്ഠയുടെ ആവശ്യമെന്ന് ദീപ രാഹുല്‍ ഈശ്വര്‍; ആര്‍ത്തവമല്ല യുവതികള്‍ മല ചവിട്ടുന്നതിന് തടസം; ഒരു കാരണവശാലും ഞാന്‍ ശബരിമല കയറില്ലെന്ന് ദീപ

തിരുവനന്തപുരം: യുവതികളില്‍ നിന്നും മാറി നില്‍ക്കുകയാണ് ശബരിമല അയ്യപ്പന്റെ ആവശ്യമെന്ന് പറഞ്ഞ് രാഹുല്‍ ഈശ്വറിന്റെ ഭാര്യ ദീപ. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ന്യൂസ് 18 ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് ദീപ രാഹുല്‍ ഈശ്വര്‍ ഈ അഭിപ്രായം രേഖപ്പെടുത്തിയത്. ശബരിമലയില്‍ യുവതികളുടെ പ്രവേശനത്തിന് തടസം ആര്‍ത്തവമല്ലെന്നാണ് ദീപയുടെ വാദം. ആര്‍ത്തവുമായോ പിരീഡ് സൈക്കിളുമായോ എന്തെങ്കിലും ബന്ധം ശബരിമല ക്ഷേത്രപ്രവേശനത്തിന് ഇല്ല. ഇക്കാര്യത്തിന് എന്തെങ്കിലും ബന്ധമുണ്ടെങ്കില്‍ അത് അയ്യപ്പന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കാര്യമാണിത്.

അവിടുത്തെ പ്രതിഷ്ഠക്കൊരു പ്രത്യേകതയുണ്ട്. ഒരു പ്രത്യേക നാച്ചറിലാണ് പ്രതിഷ്ഠ ഇരിക്കുന്നത്. ഒരു നൈഷ്ഠിക ബ്രഹ്മചര്യം എന്നു പറയുന്നത് ആ ഒരു പ്രതിഷ്ഠയുമായി മാത്രം ബന്ധപ്പെട്ട കാര്യമാണ്. അവിടെ സ്ത്രീകള്‍ ബ്ലീഡിങ് ചെയ്യുകയാണോ എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലൊന്നും കാര്യമില്ല. യുവതികളുമായി യാതൊരു വിധത്തിലും വരാന്‍ പാടില്ലാത്ത വിധത്തിലുള്ള പ്രതിഷ്ഠയാണത്. അതുകൊണ്ട് യുവതി പ്രായത്തിലുള്ളവര്‍ കയറാതിരിക്കുന്നതാണ് അവിടെയുള്ള പ്രതിഷ്ഠക്ക് നല്ലത്. ശബരിമല ക്ഷേത്രം എന്തുകൊണ്ട് മറ്റ് ക്ഷേത്രത്തില്‍ നിന്നും വ്യത്യസ്തമായി നില്ക്കുന്നു എന്നതും അതുകൊണ്ടാണ്. വിശ്വാസികളായ സ്ത്രീകള്‍ അങ്ങോട്ടു വരില്ലെന്നു ദീപ വ്യക്തമാക്കി.

സുപ്രീം കോടതി വിധിക്കെതിരെ പൊട്ടിത്തെറിച്ചും കൊണ്ടാണ് ദീപ രാഹുല്‍ ഈശ്വര്‍ തന്റെ നിലപാട് ചാനല്‍ ചര്‍ച്ചകളില്‍ വ്യക്തമാക്കിയത്. ഒരു കാരണവശാലും മലകയറില്ല, പടി ചവിട്ടില്ല. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ പോരാടുക തന്നെ ചെയ്യും. ആര്‍ട്ടിക്കിള്‍ 25 ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ലെന്നും ദീപ പ്രതികരിച്ചു. ജെല്ലിക്കെട്ടിനെതിരെ പോരാടിയത് പോലെ തന്നെ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ പോരാടും. മത വിശ്വാസം വ്രണപ്പെടുത്താന്‍ അനുവദിക്കില്ല, അതിനുള്ള പ്രക്ഷോഭങ്ങള്‍ ആരംഭിക്കും രാഹുല്‍ ഈശ്വറിനൊപ്പം ഭാര്യ പറഞ്ഞു. റിവ്യൂ പെറ്റീഷന്‍ നല്‍കും. എല്ലാ മത വിഭാഗവുമായി ചര്‍ച്ച നടത്തും. ആര്‍ട്ടിക്കിള്‍ 25 ദുര്‍ബലപ്പെടുത്തില്ല അവര്‍ പറഞ്ഞു.

ഇന്നലെ സുപ്രീം കോടതിവിധി വന്നതിന് പിന്നാലെ തന്നെ രാഹുല്‍ ഈശ്വറിന്റെ ഭാര്യ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. തന്ത്രികുടുംബവും ഈ വിധിയില്‍ നിരാശ രേഖപ്പെടുത്തുകയുണ്ടായി. വിശ്വാസികളുടെ താല്‍പര്യം അര്‍ഹിക്കുംവിധം പരിഗണിക്കപ്പെട്ടില്ല എന്നാണ് മൂവരുടേയും നിലപാട്. എന്നാല്‍ വിധി അംഗീകരിക്കുകയും പാലിക്കുകയും ചെയ്യുമെന്ന് ബോര്‍ഡ് അധ്യക്ഷന്‍ എ.പത്മകുമാറും തന്ത്രി കണ്ഠര് രാജീവരും പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനുള്ള നിയന്ത്രണം തുടരണമെന്ന് സുപ്രീംകോടതിയില്‍ നിലപാടെടുത്ത പ്രധാനകക്ഷികളാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും തന്ത്രികുടുംബവും പന്തളം രാജകുടുംബവും. വിധി ഏറ്റവും പ്രയാസത്തിലാക്കിയത് അത് നടപ്പാക്കേണ്ട ചുമതലകൂടിയുള്ള ദേവസ്വംബോര്‍ഡിനെയാണ്.

ക്ഷേത്രത്തിന്റെ നിലനില്‍പ്പിനാധാരമായ ആചാരങ്ങളില്‍ ഭംഗം വരുന്നത് നിരാശയുണ്ടാക്കുന്നുവെന്ന് തന്ത്രി കണ്ഠര് രാജീവരുടെ പ്രതികരണം. എന്നാല്‍ പൗരനെന്ന നിലയില്‍ വിധി മാനിക്കുന്നു. വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പന്തളം രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചേക്കും. സുപ്രീംകോടതി വിധി നടപ്പാക്കുമ്ബോള്‍ ആചാരങ്ങളില്‍ വരുന്ന മാറ്റം ക്രമപ്പെടുത്തുകയും ഭക്തരെ ബോധ്യപ്പെടുത്തുകയും ചെയ്യാനുള്ള ബാധ്യതകൂടി സ്ത്രീപ്രവേശനത്തെ എതിര്‍ത്തവര്‍ക്ക് ഏറ്റെടുക്കേണ്ടിവരും.

deepa rahul iswer against sc order

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES