ലോകപ്രശസ്ത ഫ്രഞ്ച് നടി അന്ന കരീന (79) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഫ്രഞ്ച് നവതരംഗ സിനിമയുടെ 1960 കളിലെ മുഖങ്ങളിലൊന്നായിരുന്നു അന്ന കരീന.
നവതരംഗ സിനമകളുടെ സംവിധായകനായ ജീന്‍ ലൂക്ക് ഗൊഡാര്‍ഡിന്റെ പ്രിയപ്പെട്ട താരമായിരുന്നു അന്ന കരീന. ഗൊഡാര്‍ഡറിന്റെ 7 ഓളം ഹിറ്റ് ചിത്രങ്ങളില്‍ അന്ന ഭാഗമായിരുന്നു.ജീന്‍ ലൂക് ഗൊദാര്‍ദ് സംവിധാനം ചെയ്ത ദ ലിറ്റില്‍ സോള്‍ജ്യര്‍ എന്ന ചിത്രത്തിലൂടെയാണ് അന്ന കരീന അഭിനയരംഗത്തേക്ക് എത്തുന്നത്. എ വുമണ്‍ ഈസ് എ വുമണ്‍, ബാന്റ് ഓഫ് ഔട്ട്സൈഡേഴ്സ്, ആല്‍ഫവൈല്‍ എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.പിന്നീട് തന്റെ പ്രിയ താരത്തെ ഗൊഡാര്‍ഡ് ജീവിത സഖിയാക്കുകയായിരുന്നു. എന്നാല്‍ ഈ ബന്ധം അധികം നാള്‍ നീണ്ടു നിന്നിരുന്നില്ല. ഹ്രസ്വകാല ജീവിതത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞു. നടി എന്നതിലുപരി മികച്ച ഗായിക, എഴുത്തുകാരി, സംവിധായിക കൂടിയാണ് അന്ന. വീവ്ര് ഒന്‍സെംബ്ല് എന്ന ചിത്രത്തിലൂടെ സംവിധായികയായി അരങ്ങേറ്റം കുറിയ്ക്കുകയും ചെയ്തു.
അമേരിക്കന്‍ സംവിധായകന്‍ ഡെന്നീസ് ബെറിയാണ് അന്നയുടെ ഇപ്പോഴത്തെ ഭര്‍ത്താവ്. ഫ്രഞ്ച് സിനിമ ലോകം അനാഥമായി എന്നാണ് അന്ന കരീനയുടെ മരണത്തെ തുടര്‍ന്ന് സംസ്‌കാരിക മന്ത്രി ഫ്രഞ്ച് റീസ്റ്റര്‍ ട്വീറ്റ് ചെയ്തത്. സിനിമ ലോകത്തെ തീര നഷ്ടം തന്നെയാണ് അന്ന കരീനയുടെ വിടവാങ്ങല്‍