Latest News

നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ദസറയുടെ ടീസര്‍ ജനുവരി 30ന് പുറത്തിറങ്ങുന്നു

Malayalilife
നാനിയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ദസറയുടെ ടീസര്‍ ജനുവരി 30ന് പുറത്തിറങ്ങുന്നു

വാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദസറ'. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി നിര്‍മ്മിക്കുന്ന ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നാണ്. കീര്‍ത്തി സുരേഷാണ് ഈ നാടന്‍ മാസ് ആക്ഷന്‍ എന്റര്‍ടെയ്നറില്‍ നായികയായി എത്തുന്നത്.  ചിത്രത്തിന്റെ ടീസര്‍ ജനുവരി 30ന് പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നു. ഇതിനോടകം തന്നെ പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും ആദ്യ ഗാനത്തിനും മികച്ച പ്രതികരണം ആയിരുന്നു ലഭിച്ചിരുന്നത്.

പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ (തെലങ്കാന) സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. നാനി തെലുങ്കാന ഭാഷയാണ് കൈകാര്യം ചെയ്യുന്നത് എന്നും ശ്രദ്ധേയമാണ്.

സിനിമയ്ക്ക് വേണ്ടിയുള്ള നാനിയുടെ ഗെറ്റപ്പ് ചേഞ്ച് ഒക്കെത്തന്നെ മാധ്യമശ്രദ്ധ ആകര്‍ഷിച്ചിരുന്നു. താരത്തിന്റെ ആദ്യ ബിഗ് ബജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ദസറ.

സമുദ്രക്കനി, സായ് കുമാര്‍, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍, സത്യന്‍ സൂര്യന്‍ ഐഎസ്സി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സന്തോഷ് നാരായണനാണ്. ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്യും.

പ്രൊഡക്ഷന്‍ ബാനര്‍: ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസ്. ഛായാഗ്രഹണം : സത്യന്‍ സൂര്യന്‍ കടഇ. എഡിറ്റര്‍: നവീന്‍ നൂലി. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാഷ് കൊല്ല. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: വിജയ് ചഗന്തി. സംഘട്ടനം: അന്‍ബറിവ്. പിആര്‍ഒ: ശബരി.

dasara teaser on January 30

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES