Latest News

തരംഗമായി ദസറ ടീസര്‍ 13 മില്യണ്‍ വ്യൂസ്

Malayalilife
topbanner
തരംഗമായി ദസറ ടീസര്‍ 13 മില്യണ്‍ വ്യൂസ്

നാച്ചുറല്‍ സ്റ്റാര്‍ നാനിയുടെ മാസ്സ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ദസറയുടെ   ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ടീസറിന് ഇതിനോടൊപ്പം തന്നെ പാന്‍ ഇന്ത്യാതലത്തില്‍ അതിഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. നാനിയുടെ വ്യത്യസ്ത വേഷപ്പകര്‍ച്ചയും ടീസറിലെ അസാധാരണ പ്രകടനവും ഇതിനോടകം തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

ട്രെയിലറില്‍ കാണിച്ചിരിക്കുന്നതുപോലെ, തെലങ്കാനയിലെ ഗോദാവരികാനിയിലെ കല്‍ക്കരി ഖനികളില്‍ ജോലി ചെയ്യുന്ന ആളുകളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പുറത്തിറങ്ങിയ എല്ലാ ഭാഷകളിലും ട്രെന്‍ഡിങ് ലിസ്റ്റിലാണ് ടീസര്‍ ഇടം പിടിച്ചിരിക്കുന്നത്.

24 മണിക്കൂറിനുള്ളില്‍ വീഡിയോ 13 മില്യണ്‍ വ്യൂസ് എന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി. എസ്എല്‍വി സിനിമാസിന്റെ ബാനറില്‍ സുധാകര്‍ ചെറുകുരി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷാണ് നായിക.  ദസറ മാര്‍ച്ച് 30 ന് പാന്‍ ഇന്ത്യ റിലീസ് ചെയ്യും. പി ആര്‍ ഒ ശബരി.

Read more topics: # ദസറ
Dasara Official Teaser 13m views in 24 hours

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES