കന്നഡ താരം രക്ഷിത് ഷെട്ടിക്കെതിരെ പകര്‍പ്പവകാശം ലംഘിച്ചെന്നാരോപിച്ച് കേസെടുത്ത് പോലീസ്. രക്ഷിത്തിന്റെ പുതിയ ചിത്രമായ ബാച്ചിലര്‍ പാര്‍ട്ടി എന്ന സിനിമയ്ക്കായി അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചെന്നാരോപിച്ചാണ് കേസ് ഫയല്‍ ചെയത്.
രക്ഷിതിന്റെ നിര്‍മാണ കമ്പനിയായ പരംവ സ്റ്റുഡിയോയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. എംആര്‍ടി മ്യൂസിക് കമ്പനിയുടെ ഉടമസ്ഥതയിലുള്ള പഴയ സിനിമയിലെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയ്ക്കായി ഉപയോഗിച്ചെന്ന് ആരോപിച്ച് നവീന്‍ കുമാര്‍ ആണ് പരാതി നല്‍കിയത്.
ഗല്ലിമാത്തു', 'ന്യായ എല്ലിഡെ' എന്നീ രണ്ട് ഗാനങ്ങളാണ് ഈ സിനിമയില്‍ ഉപയോഗിച്ചത്.ഇതുമായി ബന്ധപ്പെട്ട് നടന് പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.
2024 ജനുവരിയില്‍ ഗാനങ്ങളുടെ പകര്‍പ്പവകാശത്തിനായി രക്ഷിത്തും എംആര്‍ടി മ്യൂസിക്കും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇരുവരും കരാറിലെത്തിയിരുന്നില്ല. പിന്നീട് ചിത്രത്തില്‍ അനുമതിയില്ലാതെ ഗാനങ്ങള്‍ ഉപയോഗിച്ചെന്ന് കണ്ടതിനെ തുടര്‍ന്ന് നവീന്‍ ബെംഗളൂരു പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ആരോപണത്തെക്കുറിച്ച് രക്ഷിത് ഷെട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വര്‍ഷം ജനുവരി 26 ന് റിലീസ് ചെയ്ത അഭിജിത് മഹേഷ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് രക്ഷിത് ഷെട്ടിയുടെ നിര്‍മാണ കമ്പനിയായ പരംവാ സ്റ്റുഡിയോസ് ആണ്.
രക്ഷിത് ഷെട്ടി നിര്‍മിച്ച പുതിയ സീരിസ് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോം നിര്‍മിച്ചാണ് ഏകം എന്ന സീരിസ് റിലീസ് ചെയ്തത്. കന്നഡ ഭാഷയിലുള്ള വെബ് സീരിസ് ആയതിനാല്‍ പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സീരിസ് നിരസിക്കുകയായിരുന്നു.