Latest News

സിനിമയേക്കാള്‍ ഉപരി, ഒരു അനുഭവം; നന്ദി അല്ലാതെ മറ്റൊന്നുമില്ല; 777 ചാര്‍ലി റിലീസായിട്ട് മൂന്ന് വര്‍ഷം; കുറിപ്പുമായി രക്ഷിത് ഷെട്ടി

Malayalilife
സിനിമയേക്കാള്‍ ഉപരി, ഒരു അനുഭവം; നന്ദി അല്ലാതെ മറ്റൊന്നുമില്ല; 777 ചാര്‍ലി റിലീസായിട്ട് മൂന്ന് വര്‍ഷം; കുറിപ്പുമായി രക്ഷിത് ഷെട്ടി

രക്ഷിത് ഷെട്ടി നായകനായെത്തി 2022 ജൂണ്‍ 10ന് റിലീസ് ചെയ്ത ചിത്രമാണ് 777 ചാര്‍ലി. കിരണ്‍രാജ് സംവിധാനം െചയ്ത ചിത്രം വലിയ വിജയമായിരുന്നു. ധര്‍മ എന്ന യുവാവിന്റെയും ചാര്‍ലി എന്ന നായയുടേയും ആത്മബന്ധത്തിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. രക്ഷിത് ഷെട്ടി തന്നെയായിരുന്നു ചിത്രം നിര്‍മിച്ചതും. 

ഇന്ന് ചിത്രം ഇറങ്ങിയിട്ട് മൂന്ന് വര്‍ഷം തികയുകയാണ്. ഈ അവസരത്തില്‍ ചിത്രത്തിലെ നായകന്‍ രക്ഷിത് ഷെട്ടി എക്സില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. '777 ചാര്‍ലി ഒരു സിനിമയേക്കാള്‍ ഉപരി, അത് ഞാന്‍ ജീവിച്ച, ഒരു ബന്ധമാണ്, ഒരു അനുഭവം...ഇന്ന് നമുക്ക് മൂന്ന് വയസ്സ് തികയുമ്പോള്‍, ഈ സിനിമ ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്ന ഓരോ നിമിഷത്തിലേക്കും ഓരോ സ്നേഹത്തിലേക്കും എന്റെ ഹൃദയം മടങ്ങുന്നു! നന്ദി അല്ലാതെ മറ്റൊന്നുമില്ല'- എന്നാണ് രക്ഷിത് ഷെട്ടി കുറിച്ചിരിക്കുന്നത്

ചാര്‍ലി എന്ന് പേരുളള ലാബ്രഡോര്‍ റിട്രീവറാണ് ചിത്രത്തില്‍ ചാര്‍ലി എന്ന ടൈറ്റില്‍ കാരക്ടര്‍ ആയെത്തിയത്. രാജ് ബി ഷെട്ടി, ബോബി സിംഹ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ചിത്രത്തിലെ പാട്ടുകളും ശ്രദ്ധ നേടിയിരുന്നു.
 

777 Charlie Rakshit Shetty

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES