തമിഴ് സിനിമകളില്‍ അമ്മ വേഷങ്ങളില്‍ തിളങ്ങുന്ന നായികയാണ് ശരണ്യ പൊന്‍വണ്ണന്‍.കുറച്ച് മലയാളം സിനിമകളിലും അഭിനയിച്ചിട്ടുള്ള ഇവര്‍ മലയാളികള്‍ക്ക്ും പ്രിയങ്കരിയാണ്. ഇപ്പോളിതാ താമസസ്ഥലത്തെ പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെപേരില്‍ നടി ശരണ്യ പൊന്‍വണ്ണന്റെപേരില്‍ പോലീസില്‍ പരാതി.
ഇവരുടെ അയല്‍വാസി തന്നെയാണ് ഇവര്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്. എന്നാല്‍ രസകരമായ കാരണത്തിന് ആണ് അയല്‍വാസിയും ഇവരും തമ്മില്‍ ഇപ്പോള്‍ തര്‍ക്കം ഉണ്ടായിരിക്കുന്നത്.ചെന്നൈ വിരുമ്പക്കം ആണ് ഇരുവരും താമസിക്കുന്നത്. വാഹന പാര്‍ക്കിങ്ങുമായി സംബന്ധിച്ച് ഇരുവരും തമ്മില്‍ നേരത്തെ തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
കഴിഞ്ഞദിവസം ആയിരുന്നു അയല്‍ക്കാരിയുടെ ഗേറ്റ് തട്ടി ശരണ്യയുടെ വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വലിയ രീതിയിലുള്ള വാക്കേറ്റം ഉണ്ടായി. പിന്നീട് തന്നെ കൊല്ലും എന്ന് ശരണ്യ ഭീഷണിപ്പെടുത്തി എന്നാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.
ശ്രീദേവി എന്നാണ് പരാതി നല്‍കിയ അയല്‍ക്കാരിയുടെ പേര്. ശരണ്യ തന്നെ അസഭ്യം പറഞ്ഞു എന്നും കൊല്ലും എന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് അയല്‍ക്കാരി പരാതിയില്‍ പറയുന്നത്. ദൃശ്യങ്ങള്‍ എല്ലാം തന്നെ സിസിടിവി തെളിവുകള്‍ ആയി അയല്‍ക്കാരി ഹാജരാക്കിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഈ വിഷയത്തില്‍ മറ്റൊരു പരാതിയുമായി ശരണ്യ പോലീസിനെ സമീപിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
കഴിഞ്ഞവര്‍ഷം തമ്മില്‍ റിലീസ് ചെയ്ത ഒരു സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു പാര്‍ക്കിംഗ്. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ട് അയല്‍വാസികള്‍ തമ്മില്‍ ഉണ്ടാകുന്ന ചെറിയ തര്‍ക്കം പിന്നീട് വലിയ കലാപത്തിലേക്ക് നയിക്കുന്നത് ആയിരുന്നു സിനിമയുടെ ഇതിവൃത്തം. ഏകദേശം സമാനമായ ഒരു സംഭവമാണ് ഇപ്പോള്‍ ഈ കേസിലും സംഭവിച്ചിരിക്കുന്നത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.