Latest News

വയനാടിനൊപ്പം; ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് ചിത്രം അഡിയോസ് അമിഗോ റിലീസ് മാറ്റി

Malayalilife
 വയനാടിനൊപ്പം; ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് ചിത്രം അഡിയോസ് അമിഗോ റിലീസ് മാറ്റി

വയനാട്ടില്‍ അപ്രതീക്ഷിതമായി വന്ന് ചേര്‍ന്ന ദുരന്തത്തില്‍ പെട്ട നമ്മുടെ സഹോദരങ്ങളുടെ വേദനയില്‍ പങ്ക് ചേര്‍ന്ന് അവര്‍ക്ക് വേണ്ടുന്ന എല്ലാ സഹായങ്ങള്‍ എത്തിക്കാനും മറ്റു ആവിശ്യങ്ങള്‍ക്കും നാം മുന്നിട്ടിറങ്ങേണ്ടതുണ്ട്. വയനാടിനെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനും അവരെ ചേര്‍ത്ത് പിടിക്കാനും സഹായിക്കാനും ഉള്ള ഈ സമയം  നമ്മള്‍ അതിന് ശ്രമിക്കേണ്ടതാണ്. അത് കൊണ്ട് തന്നെ ഈ വരുന്ന ഓഗസ്റ്റ് 2 ന് റിലീസ് ചെയ്യാനിരുന്ന ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് കോമ്പോയുടെ  ചിത്രം 'അഡിയോസ് അമിഗോ' റിലീസ് മാറ്റി വെച്ചിരിക്കുന്നുവെന്ന് നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്‍ അറിയിച്ചു.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം  നവാഗതനായ നഹാസ് നാസര്‍ ആണ്  സംവിധാനം ചെയ്യുന്നത്. ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന നഹാസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് തങ്കം ആണ്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമായ 'അഡിയോസ് അമിഗോ'സിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദര്‍ ആണ്. ക്യാമറ ജിംഷി ഖാലിദും. എഡിറ്റിംഗ് നിഷാദ് യൂസഫ്, ആര്‍ട്ട് ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, മേക്കപ്പ് റോണേക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു, അസോസിയേറ്റ് ഡയറക്ടര്‍ ഓസ്റ്റിന്‍ ഡാന്‍, രഞ്ജിത്ത് രവി, സ്റ്റില്‍ ഫോട്ടോഗ്രാഫി രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫര്‍ പി രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനര്‍ മഷര്‍ ഹംസ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, വി എഫ് എക്‌സ് ഡിജിബ്രിക്‌സ്, പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ്മങ്ക്‌സ്, വിതരണം സെന്‍ട്രല്‍ പിക്ചര്‍സ് റിലീസ്, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.

cinema release adios amigo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES