Latest News

ആസിഫ് അലിയുടെ വേറിട്ട ഗെറ്റപ്പിനൊപ്പം ഫുള്‍ ഫണ്‍ പാക്കേജില്‍ 'അഡിയോസ് അമിഗോ'; സുരാജ് ആസിഫ് കോമ്പോയിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

Malayalilife
ആസിഫ് അലിയുടെ വേറിട്ട ഗെറ്റപ്പിനൊപ്പം ഫുള്‍ ഫണ്‍ പാക്കേജില്‍ 'അഡിയോസ് അമിഗോ'; സുരാജ് ആസിഫ് കോമ്പോയിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ കാണാം

ലയാളത്തിന് ഒരു പുതിയ ഹിറ്റ് കോംബോ ആവാന്‍ ഉറപ്പിച്ച് ആസിഫ് അലി - സുരാജ് വെഞ്ഞാറമൂട് ടീം. അതിന് ആക്കം കൂട്ടാന്‍ ഇപ്പോഴിതാ ഇരുവരും ഒന്നിക്കുന്ന 'അഡിയോസ് അമിഗോ' ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി യിരിക്കുകയാണ്. ഫുള്‍ ഫണ്‍ പാക്കേജില്‍ എന്റെര്‍റ്റൈനെര്‍ ആയി എത്തുന്ന പടം പ്രേക്ഷകരെ തിയറ്ററില്‍ പിടിച്ചിരുത്തുമെന്ന് ട്രെയിലര്‍ സൂചിപ്പിച്ചു കഴിഞ്ഞു. 

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 2 ന് ആണ് തിയറ്ററുകളില്‍ എത്തുന്നത്. ടോവിനോ ചിത്രം തല്ലുമാലയുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന നഹാസ് നാസര്‍ ആണ് 'അഡിയോസ് അമിഗോ' സംവിധാനം ചെയ്യുന്നത്. നഹാസ് ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് തങ്കം ആണ്. കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഇത്.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷസിന്റെ പതിനഞ്ചാമത് ചിത്രമാണ് 'അഡിയോസ് അമിഗോ'. ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും വ്യത്യസ്തമായ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, ആദ്യ ഗാനം എന്നിവ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടിയിരുന്നു. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത്. ക്യാമറ ജിംഷി ഖാലിദും.

എഡിറ്റിംഗ് നിഷാദ് യൂസഫ്, ആര്‍ട്ട് ആഷിഖ് എസ്, ഗാനരചന വിനായക് ശശികുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, മേക്കപ്പ് റോണേക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു, അസോസിയേറ്റ് ഡയറക്ടര്‍ ഓസ്റ്റിന്‍ ഡാന്‍, രഞ്ജിത്ത് രവി, സ്റ്റില്‍ ഫോട്ടോഗ്രാഫി രോഹിത് കെ സുരേഷ്, കൊറിയോഗ്രാഫര്‍ പി രമേഷ് ദേവ്, കോസ്റ്റ്യൂം ഡിസൈനര്‍ മഷര്‍ ഹംസ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, വി എഫ് എക്‌സ് ഡിജിബ്രിക്‌സ്, പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ്മങ്ക്‌സ്, വിതരണം സെന്‍ട്രല്‍ പിക്ചര്‍സ് റിലീസ്, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്.

Adios Amigo Official Trailer Asif Ali Suraj Venjaramoodu

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES