എണ്‍പതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമ അടക്കിഭരിച്ച തിരുവനന്തപുരത്തെ നടിമാര്‍ എല്ലാം ഇപ്പോള്‍ വീണ്ടും ഒത്തുകൂടിയപ്പോഴുളള ചിത്രങ്ങള്‍ പങ്കുവെച്ച് നടി ചിപ്പി. വുമണ്‍സ് ഡേ, അതുപോലെ ലവ്ലീസ് ഓഫ് ട്രിവാന്‍ഡ്രം എന്ന് ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പിന്റെ ഒന്നാം വാര്‍ഷികവും ആഘോഷിക്കാന്‍ വേണ്ടിയാണ് എല്ലാവരും ഒത്തുകൂടിയത്.
'ഓരോ സ്ത്രീയുടെയും വിജയം മറ്റൊരാള്‍ക്ക് പ്രചോദനമാകണം. പരസ്പരം ആഹ്ലാദിക്കുമ്പോള്‍ നമ്മള് ശക്തരാണ്. ലവ്ലീസ് ഓഫ് ട്രിവാന്‍ഡ്രം.. എല്‍ഒടി - ഞങ്ങളുടെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നു..'', എന്ന് കുറിച്ചുകൊണ്ടാണ് ചിപ്പി എല്ലാവരും ഒരുമിച്ചുള്ള മനോഹരമായ നിമിഷങ്ങള്‍ പങ്കുവച്ചിട്ടുള്ളത്. നടിമാരായ വിന്ദുജ മേനോന്, സോന നായര്‍, മഞ്ജു പിള്ള, കാര്‍ത്തിക, ശ്രീലക്ഷ്മി, മേനക സുരേഷ് എന്നിവരാണ് ഒപ്പമുണ്ടായിരുന്നവര്‍.
എല്ലാവരും ഒരുമിച്ച് കേക്ക് മുറിച്ചാണ് കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. തിരുവനന്തപുരത്തെ സൗത്ത് പാര്‍ക്കില്‍ വച്ചായിരുന്നു എല്ലാവരും ഒത്തുകൂടിയത്. സോന നായരും വിന്ദുജയും മേനക സുരേഷും ഇതിന്റെ സന്തോഷം പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴും സിനിമയിലും സീരിയലുകളിലുമായി ഇവരില്‍ പലരും സജീവമായി നില്ക്കുന്നവരുമാണ്. കാര്‍ത്തിക ഒഴിച്ച് ബാക്കി എല്ലാവരും സമൂഹ മാധ്യമങ്ങളിലും സജീവമാണ്.