ചുവപ്പ് പട്ടുസാരിയില്‍ സ്വര്‍ണാഭരണ വിഭൂഷിതയായി അണിഞ്ഞൊരുങ്ങി ശ്രീലക്ഷ്മി; ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞ് ജിജിനും; തിരുവനന്തപുരത്ത് ഒരുക്കിയ വിവാഹ റിസപ്ഷനില്‍ ജഗതിയുടെ മകളും മരുമകനും എത്തിയത് മലയാളത്തനിമയില്‍; ചിത്രങ്ങള്‍ കാണാം

Malayalilife
topbanner
ചുവപ്പ് പട്ടുസാരിയില്‍ സ്വര്‍ണാഭരണ വിഭൂഷിതയായി  അണിഞ്ഞൊരുങ്ങി ശ്രീലക്ഷ്മി; ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞ് ജിജിനും; തിരുവനന്തപുരത്ത് ഒരുക്കിയ വിവാഹ റിസപ്ഷനില്‍ ജഗതിയുടെ മകളും മരുമകനും എത്തിയത് മലയാളത്തനിമയില്‍; ചിത്രങ്ങള്‍ കാണാം

ഴിഞ്ഞ ദിവസമാണ് നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരകയുമായ ശ്രീലക്ഷ്മി വിവാഹിതയായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ സുഹൃത്ത് ജിജിന്‍ ജഹാംഗീറാണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. വിവാഹദിനത്തില്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടത് ശ്രീലക്ഷ്മിയുടെ വസ്ത്രധാരണവും മേക്കപ്പുമാണ്.. ഉത്തരേന്ത്യന്‍ സ്റ്റൈലിലായിരുന്നു വിവാഹദിനത്തില്‍ വധുവും വരനും അണിഞ്ഞൊരുങ്ങിയത്.

എന്നാല്‍ വിവാഹറിസ്പ്ഷനായി മലയാളി സ്റ്റൈലില്‍ അണിഞ്ഞൊരുങ്ങിയ ശ്രീലക്ഷ്മിയുടെയും ജിജിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.നിരവധി സെലിബ്രിറ്റികളുടെ മേക്കപ്പ് ആര്‍ടിസ്റ്റായ ഉണ്ണിയാണ് ഹിന്ദു വധുവായി ശ്രീലക്ഷ്മിയെ അണിയിച്ചൊരുക്കിയത്. കടുംചുവപ്പ് പട്ടുസാരിയും ആഭരണങ്ങളും അണിഞ്ഞ് ശ്രീലക്ഷ്മിയെത്തിയപ്പോള്‍ ഗോള്‍ഡന്‍ നിറത്തിലുള്ള കുര്‍ത്തിയണിഞ്ഞാണ് ജിജിന്‍ എത്തിയത്. മെയ്ക്കപ്പ് ആര്‍ടിസ്റ്റ് ഉണ്ണിയാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചത്.

ഈ ഞായറാഴ്ചയായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം നടന്നത്. ദുബൈയില്‍ സ്ഥിരതാമസമാക്കിയ കൊമേഴ്സ്യല്‍ പൈലറ്റ് ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. 5 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം നടന്നത്.

sreelakshmi sreekumar wedding pictures

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES