ചിന്റുവിന്റെ കൈപ്പത്തിയുടെയും കാല്‍പാദത്തിന്റെയും രൂപം സ്വര്‍ണ്ണനിറത്തില്‍ മെഴുകില്‍; സന്തോഷം പങ്കുവച്ച് മേഘ്‌ന

Malayalilife
topbanner
ചിന്റുവിന്റെ കൈപ്പത്തിയുടെയും കാല്‍പാദത്തിന്റെയും രൂപം സ്വര്‍ണ്ണനിറത്തില്‍ മെഴുകില്‍; സന്തോഷം പങ്കുവച്ച് മേഘ്‌ന

തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയ വിയോഗങ്ങളിലൊന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടേത്. കുഞ്ഞതിഥി പിറക്കാനിരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ചിരുവിന്റെ ആഗ്രഹം പോലെ സന്തോഷത്തോടെ ഇരിക്കാന്‍ ശ്രമിക്കുകയാണ് കുടുംബം. ഇപ്പോള്‍ കുഞ്ഞെത്തിയ സന്തോഷത്തിലാണ് കുടുംബം. കുഞ്ഞിലൂടെ ചിരു പുനര്‍ജനിച്ചുവെന്നാണ് കുടുംബവും ആരാധകരുമെല്ലാം വിശ്വസിക്കുന്നത്. മേഘ്‌നയുടെ ബേബി ഷവറിലുമെല്ലാം ചിരുവാണ് നിറഞ്ഞു നിന്നത്.

പ്രസവത്തിനായി ആശുപത്രിയിലേക്ക് പോയപ്പോഴും ചിരുവിന്റെ ചിത്രം എടുത്തിരുന്നു താരം. കുഞ്ഞിനെ ആദ്യം കാണേണ്ടത് ചിരുവാണെന്നായിരുന്നു താരം പറഞ്ഞത്. കുഞ്ഞിനെ ഏറ്റുവാങ്ങിയ ധ്രുവ ആദ്യം ചെയ്തതും അതായിരുന്നു.   നസിയയും ഫഹദും ബംഗ്ലൂളുരുവിലെ ആശുപത്രിയിലെത്തി മേഘ്നയെ സന്ദര്‍ശിച്ചിരുന്നു. പ്രിയതമന്‍ ഇനിയില്ലെന്നറിഞ്ഞതിന്റെ നടുക്കത്തെ മേഘ്ന അതിജീവിച്ചത് കുഞ്ഞിലൂടെയായിരുന്നു. ആ പ്രതീക്ഷയായിരുന്നു താരത്തെ നയിച്ചത്. കുടുംബത്തിലെല്ലാവരും മികച്ച പിന്തുണയായിരുന്നു മേഘ്നയ്ക്ക് നല്‍കിയത്.

മകന്‍ ചിരുവിനെപ്പോലെ തന്നെയാണ്. നമുക്ക് ആണ്‍കുട്ടി ജനിക്കുമെന്ന് ചിരു പറയുമായിരുന്നു. എന്നാല്‍ നമ്മുടേത് പെണ്‍കുട്ടിയാണെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നത്. ലയണ്‍കിങിലെ സിംബയെപ്പോെല കുട്ടിയെ വളര്‍ത്തണമെന്നായിരുന്നു ചിരുവിന്റെ ആഗ്രഹമെന്നും മേഘ്ന പറഞ്ഞിരുന്നു. ഇടയ്ക്ക് മേഘ്നയ്ക്കും കുഞ്ഞിനും കുടുംബാംഗങ്ങള്‍ക്കും ഉള്‍പ്പെടെ കോവിഡ് ബാധിച്ചിരുന്നു. ആ വാര്‍ത്ത ആരാധകര്‍ക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയത്. ഇപ്പോള്‍ എന്നും ഓര്‍ക്കാനായി കുഞ്ഞിന്റെ മനോഹരമായ ഒരു ഇംബ്രഷന്‍ ഉണ്ടാക്കിയിരിക്കയാണ്. കൈകളുടെയും കാല്‍പ്പത്തിയുടെയും മെഴുകിലെ രൂപമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് ഒരു ഫ്രൈയ്മില്‍ അലങ്കരിച്ചിട്ടുമുണ്ട്.

Read more topics: # chintus feet and,# hands impression
chintus feet and hands impression

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES