വളരെ പെട്ടെന്നും രഹസ്യമായിട്ടുമായിരുന്നു ബോളിവുഡ് താരം നേഹാ ധുപിയയുടെ വിവാഹം. സോനം കപൂര്‍-ആനന്ദ് അഹൂജ വിവാഹത്തിനിടയില്‍ നേഹയുടെ വിവാഹ വിവരം പുറം ലോകം അറിഞ്ഞതുമില്ല. വിവാഹ ചിത്രങ്ങള്‍ പുറത്തു വന്നപ്പോള്‍ മാത്രമാണ് താരസുന്ദരിയും കാമുകന്‍ അംഗദ് ബേദിയും വിവാഹിതരായ വിവരം എല്ലാവരും അറിഞ്ഞത്. എടുത്തു പിടിച്ചുള്ള വിവാഹത്തിന് കാരണം നേഹ ഗര്‍ഭിണിയായതിനാലാണെന്ന് അന്ന് വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ ആ വിവരം ഇപ്പോള്‍ ശരിവയ്ക്കുകയാണ് നേഹയുടെ ഭര്‍ത്താവ് അംഗദ്.
പെട്ടെന്നുള്ള വിവാഹത്തിന് കാരണം നേഹ ഗര്‍ഭിണിയായതാണ്. നേഹ ഗര്‍ഭിണിയാണെന്ന വിവരം ഞാനായിരുന്നു നേഹയുടെ അച്ഛനോടും അമ്മയോടും തുറന്നു പറഞ്ഞത്. എന്നാല്‍ അങ്ങനെയൊരു വാര്‍ത്ത കേള്‍ക്കാന്‍ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല അവര്‍. അത് കേട്ട് ഇരുവരും ആദ്യം നിശബ്ദരായി. പിന്നീട് ഇങ്ങനെയൊരു സാഹചര്യം വരുത്തിയതിന് ഒരുപാട് ചീത്ത പറഞ്ഞു.നേഹയുടെ അമ്മയ്ക്ക് ആ വാര്‍ത്ത കേട്ട ഷോക്കില്‍ മൂക്കില്‍ നിന്നും രക്തം വരെ വന്നു. ഒരു അഭിമുഖത്തിലാണ് അംഗദിന്റെ വെളിപ്പെടുത്തല്‍.